Showing posts with label pranav mohan lal. Show all posts
Showing posts with label pranav mohan lal. Show all posts

Tuesday, 26 December 2017

LUCIFER WHY THUS?





മലയാള സിനിമ പ്രതിസന്ധികളും ഭാവിയും
 ന്താണിപ്പോൾ മലയാള സിനിമയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് .നിത്യേന എന്നപോലെ പുതിയ വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു .എന്ത് കൊണ്ടാണിങ്ങനെസംഭവങ്ങ ഉണ്ടാകുന്നത് .ആലോചിക്കേണ്ട സങ്കതിയാണ് .ആരാണ് ഇതിനു ഉത്തരവാദികൾ .സിനിമ ലോകത്തു മാത്രമല്ല ഇത് കാണുന്നത്  കേരളത്തിൽഎല്ലായിടത്തുംഉണ്ട് .പലവിധത്തിൽ .സിനിമ ലോക മാകുമ്പോൾ അതീവ ശ്രദ്ധ ലഭിക്കുന്നു .അത്രമാത്രം . എന്തായിരുന്നു  നമ്മുടെ കേരളം  ,എന്തായിരുന്നു  നമ്മുടെ സിനിമ ?


 മ ല യാ ളം സി നിമക്കു വളരെ സുന്ദരമായ ഭുതകലമുണ്ടായിരുന്നു .
ലോക സിനിമയുടെ ചെറു ചലനം പോലും അതു ഉള്കൊണ്ടിരുന്നു
.ജെ .സി .ഡാനിയല്‍ എന്ന പ്രതിഭ ധനനായ ത്യാഗി യുടെ ജീവിതം മലയാളം സിനിമയുടെ ചരിത്രവുമായി ഇടചെര്‍ന്നിരിക്കുന്നു .
സെല്ലുലോയ്ഡ് എന്ന സിനിമയിലൂടെ കമൽ അത് തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ടല്ലോ?
ലോകസിനിമയോടൊപ്പം മലയാളവും സംസാരിക്കുകയും വര്‍ണമണിയുകയും ചെയ്തു നമ്മുടെ സിനിമ .
മലയാളം സിനിമ മറ്റു ഇന്ത്യന്‍ ഭാഷകളില്‍നിന്നു വ്യത്യസ്തമായി പ്രമേയത്തിലും സാങ്കേതികതയിലും ബഹുദൂരം മുന്നിലായിരുന്നു .
രാമുകാര്യാട്ട് ,പി .ഭാസ്കരന്‍ ,എം .ടി ,ഭരതന്‍ ,പത്മരാജന്‍ , വിന്‍ സെന്‍റ് ,ഷാജി .എം കരുണ്‍ ,അടൂര്‍ ഗോന്പാലകൃഷ്ണന്‍, അരവ്വിന്ദന്‍ ,സേതുമാധവന്‍, തുടങ്ങിയ പ്രതിഭകള്‍ ആ സുവര്‍ണ കാലത്തിന്‍റെ സുകൃതമായിരുന്നു .


പഴയകാലനടന്മാരില്‍ സത്യന്‍,നസീര്‍ ,മധു ,കൊട്ടാരക്കര ,കൊടിയേറ്റം ഗോപി ,പി .ജെ .ആന്റണി ,ശങ്കരാടി ,ബഹദൂര്‍ ,കരമന ,തിലകന്‍ തുടങ്ങിയ അഭിനയ മഹാപ്രതിഭകള്‍ അടക്കിവാണിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു .ദ്വിമാന തലത്തില്‍ ഇരുളും വെളിച്ചവും ഇടകലര്‍ന സുന്ദര അഭ്ര കാവ്യങ്ങള്‍ മലയാളത്തിന്‍റെ അഭിമാനമായിരുന്നു .


മലയാളം സിനിമ സാങ്കേതികമായി ഒരു പാട് വളര്‍ന്നു ത്രിമാന ദൃശ്യങ്ങളും (3 D ) ത്രിമാന ശബ്ദവിന്യാസവും മലയാളം സിനിമക്കു സ്വെന്തമായി.
സിനിമയോടൊപം നടന്മാരും വളര്‍ന്നു; താരങ്ങളായി.
അവിടെ സിനിമയുടെ ജീര്‍ണതയുടെ തുടക്കം.

താരങ്ങള്‍

താരങ്ങളെ സൃഷ്ടിച്ചത് യഥാര്‍ത്ഥത്തില്‍ ജനങ്ങളല്ല. മറിച്ചു ആര്‍ത്തിമൂത്ത നിർമാതാക്കള്‍ ആണ് .അവര്‍ നടന്‍ മാര്‍ക്കു അര്‍ഹിച്ചതിലും നല്‍കാന്‍ മത്സരിച്ചുമുന്നോട്ടു വന്നു .അവസരങ്ങള്‍ പാഴക്കുന്നവരല്ല നട്ന്മ്മാര്‍ . എന്തെന്നാല്‍ അവരും മലയാളികള്‍ ആണല്ലോ .നടന്മാരുടെ അനാവശ്യ ആര്‍ഭാടങ്ങളും പൊങ്ങച്ചങ്ങളും സിനിമാനിര്‍മാനത്തിന്റെ ചെലവ് വര്‍ധിപ്പിച്ചു .ഒരുസിനിമയുടെ നിർമാണ ചെലവിന്റെ സിംഹഭാഗവും താരങ്ങളുടെ പ്രതിഫലമായി മാറിയതോടെ സാങ്കേതികത മലയാളത്തിൽ നിന്നുംപടിയിറങ്ങി .സാധാരണക്കാരായ മലയാളികൾ ആണല്ലോ ഇവരുടെ ടാർജെറ് ഓഡിയൻസ് . അവരുടെ അധ്വാനത്തിന്റെ ഒരു വിഹിത മാണല്ലോ സിനിമാക്കാരുടെ ലാഭ മായി മാറുന്നത് . എന്ത് കൊണ്ട് അത് ഓർക്കുന്നില്ല .


താരങ്ങളും മാഫിയയും (edit)


സമൂഹത്തിന്റെ എല്ലാ ജീര്ണതകളും അതിന്റെ പര്യമതയിൽ നമുക്ക് സിനിമ മേഖലയിൽ ദർശിക്കാനാകും .ബോളിവുഡും അധോലോകവും തമ്മിലുള്ള അവിശുദ്ധ ബന്ധം പോലെ മോളിവുഡിലും ക്രിമിനൽ ബന്ധം വളരെയേറെ ഉണ്ടെന്നു ആ മേഖലയിൽ ഉള്ളവർതന്നെ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു .സിനിമനിർമാണം ആരംഭിക്കുന്നത് തന്നെ ഒരു മാഫിയ പ്രവർത്തനം പോലെയായിട്ടുണ്ട് . അത് നികുതിവെട്ടിപ്പിനുള്ള വഴികൾ , റിയൽ എസ്റ്റേറ്റ് ,ബ്ലാക്ക് മണി ,ബ്ലേഡ് തുടങ്ങിയഇടപാടിനു അറിയപ്പെടുന്ന ഗുണ്ടകൾ ആണ് പിണിയാളർ എന്ന് ആർക്കാണറിയാത്തത് .താരങ്ങളാണല്ലോ അവരെ തിരഞ്ഞെടുക്കുന്നതും നിയമിക്കുന്നതും .

എതിരാളിയുടെ സിനിമയെ തകർക്കാനും ,വിലക്കാനും വേണ്ടി വന്നാൽ തട്ടിക്കൊണ്ടു പോകാനും വരെ ഇവരെ ഉപയോഗിക്കുന്നത് കാണാം മോളിവുഡിൽ.പണമിടപാട് മാത്രമല്ല ലഹരിയും ഇത്തരക്കാരുടെ മാർഗമാണ് .അതാണല്ലോ അവരുടെ സിനിമയിൽ നിർലോഭം കാണിക്കുന്നത്.കൊച്ചി ക്ക് ഇതിൽ പങ്കുണ്ടോ?ഉണ്ടായിരിക്കാം ? അറിയില്ല? പണവും പ്രശസ്തി യും മാത്രമാണോ സിനിമ ?


ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയത് ഇതിലെ അവസാനത്തേതാണ്. ജന പ്രിയനാണല്ലോ ഇതിലെ വില്ലൻ. ഇപ്പോൾ ജയിലിലും ആയി .ജാമ്യം ലഭിക്കാൻ സാധ്യതയൊന്നും കാണുന്നില്ല . സർക്കാർ അവാർഡ് വാങ്ങിയ നടന്റെ പുത്രനും തന്റെ സിനിമയിൽ സ്ത്രീ ശരീരത്തിന്റെ ഡ്യൂപ്പിനെ ഉപയോഗിച്ചതിന് അശ്ലീലം പറഞ്ഞതിനും നടപടികൾ നേരിടുകയാണ് .ഇവരുടെ സിനിമയിലും ഇതല്ലേ കാണിക്കുന്നത് . ഇതൊന്നും സിനിമയിലെ ആദ്യ സംഭവമാകാൻ വഴിയില്ല .ഇപ്പോൾ പുറത്തു വന്നു . അതുകൊണ്ടു മാധ്യമ ശ്രദ്ധ നേടി എന്ന് മാത്രം .

എന്തൊരു നാണക്കേട്!

സിനിമാക്കാർക്ക് മാത്രമല്ല നമ്മൾ കേര ളീയർക്കും! സിനിമയ്ക്ക് മാത്രമല്ല സിനിമ പ്രവർത്തകർക്കും സമൂഹത്തെ സ്വാധീനിക്കുവാൻ ശേഷിയുണ്ട്. അതുകൊണ്ടാണല്ലോ അവരെ സർക്കാർ പദ്ധതികളുടെ പരസ്യങ്ങൾ കായി വിളിക്കുന്നത്.അവിടെ അവരുടെ പോസിറ്റീവ് ആസ്പെക്ട ആണ് ഉപയോഗിക്കുന്നത് .എന്നാൽ അവരുടെ പ്രവർത്തികൾ എന്താണ്, എല്ലാം നെഗറ്റീവ് അല്ലെ ?. എന്താണ് അവർ അത് മനസ്സിലാക്കാത്തത് .
എന്താണിത് ?

ഇവർക്കു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിയുന്ന വരല്ലേ ?
സിനിമ ജനപ്രിയ കലയല്ലേ ?
ആയതിനാൽ ഇത്തരം സാഹചര്യങ്ങളിൽ/ കുറ്റകൃത്യങ്ങളിൽ ഈ വക സെലിബ്രിറ്റി പുള്ളികൾക്കു പരമാവധി ശിക്ഷ തന്നെ നൽകേണ്ടതുണ്ട് .
അത് പൊതുജനത്തിനു ഒരു പാഠമായിരിക്കുകയും ചെയ്യും അതിൽ യാതൊരു സംശയവുമില്ല !!!!!!!!!!!! 

താരങ്ങളും ഇന്നതെ അവസ്ഥയും 

ആരാണ്  താരങ്ങൾ .വിണ്ണിലേതാവാൻ തരമില്ല .അവ സ്വയം പ്രകാശിക്കുമല്ലോ ?മണ്ണിലെ  ഈ താരങ്ങൾക്കു പ്രഭ നൽകുന്നത് ആരായിരിക്കും .സംശയമെന്ത്  നമ്മൾ ആകുന്ന പ്രേക്ഷകർ തന്നെ ! അപ്പോൾ പ്രഭ ചൊരിയുന്ന പ്രേക്ഷനെ മറന്നലോ ? ആ മറവിയാണ് നാം ഇപ്പോൾ കാണുന്ന സംഭവ വികാസങ്ങൾക്കു ഹേതു  എന്നുപറയാതെ തരമില്ല ! താര മായി ആരും ജനിക്കുന്നില്ല സമൂഹമാണ്  നടനെ താരമാക്കുന്നതു ?താരമാകുന്നതോടെ നടന്റെ  മൂല്യം വർധിക്കുന്നു , ഒപ്പം ഗർവ്വും  പണത്തിനോടുള്ള ആർത്തിയും . കുമിഞ്ഞു കൂടുന്ന പണം വ്യവസ്ഥാപിത രീതിയിലൂടെ ക്രയ വിക്രയം ചെയ്യുന്നതിന് പകരം നിയമവിധേയമല്ലാത്ത കുറുക്കു വഴികൾ തേടുന്നു . അത് സിനിമ നിർമിക്കുന്നത് മുതൽ തുടങ്ങുന്നു

താരത്തിന്‍റെ ഡേറ്റ് സംഘടിപ്പിക്കുന്ന സംവിധായകൻ എന്ന വിരുതന്‍ നിക്ഷിപ്ത തല്പര്യകാരെ നിര്‍മാതകളായി ഇറക്കുന്നു , എല്ലാം താരത്തിന്‍റെ ഇഷ്ട തിനുവിട്ടു ഒരു തട്ടികൂടു പടമെടുക്കുന്നു ,പ്രമേയത്തിലോ സാങ്കേതികത്വത്തിലോ ഒരു പുതുമയുമില്ലാത്ത ഈ താര ചിത്രങ്ങള്‍ ബോക്സ്‌ ഓഫീസി ല്‍ മുക്ക് കുത്തി വീഴുന്നു .താരങ്ങള്‍ക്കു ഒരു നഷ്ടവും ഉണ്ടാകുന്നില്ല , അവര്‍ അടു ത്ത സിനിമ ആഭാസ ത്തിനു പോകുന്നു . പാവം ജനം തിയേറ്റര്‍ കാണു മ്പോള്‍ ജീവനും കൊണ്ട് ഓടുന്നു , അല്ലാതെ അവരെന്തു ചെയ്യാന്‍ ??????????

താരങ്ങള്‍ എന്നാല്‍ മനസിലെത്തുക മമ്മുട്ടി,മോഹന്‍ലാല്‍ എന്നീ പേരുകളാണ് .
ഇവർ മാത്രമാണോ ഈ അവസ്ഥക്കുകാരണം .
ആവാന്‍ തരമില്ല .
പക്ഷേ പ്രതിഭാശാലികളായ ഈ നടന്‍മാര്‍ അതിനൊത്ത് ഉയരതാതുകാരണം പ്രതിസന്ധികള്‍ സിനിമയിലുണ്ടാകുന്നുണ്ട് എന്നുപരയതെ തരമില്ല .

അതിനുദാഹരണമാണല്ലോ അവരുടെ പടങ്ങള്‍ ബോക്സ്‌ ഓഫീസില്‍ തലക്കുത്തിവീഴുന്നത് .അവയുടെ ദയനീയമായ തിയേറ്റര്‍ കളക്ഷന്‍ മറ്റെന്താണ്‌ കാ ണി ക്കുന്നത് .
സാറ്റ് ലൈറ്റ് റൈറ്റ് ,ഓവര്‍സീസ് മൂല്യമ്മാത്രമണോ സിനിമയുടെവിജയമെന്നു പരയുന്നത് ? .
പിന്നെന്തിനാണിവര്‍ സിനിമ, തിയേറ്ററില്‍ റിലീസ് ചെയ്യുന്നത് ; ചടങ്ങിനുവേണ്ടിമത്രമാകാന്‍ തരമില്ല .
ഇത്തരം സൃഷ്ടികള്‍ സ്ക്രീനില്‍ കാണുമ്പോള്‍ സഹതാപമാണ് തോന്നുക ;അതുണ്ടാക്കിയവരോടും കാണുന്നവരോടും !!!!!
ഈ സിനിമകൾ പിന്നീട് ബ്ലോക് ബസ്റ്റർ എന്ന പേരിൽ ടിവിയിൽ കാണിക്കുമ്പോൾ കരച്ചിലാണ് വരിക !!

.ഇതു ആർക്കു വേണ്ടി യാ ണ് നിര്‍മിക്കപ്പെടുന്നത് ; അറിയില്ല .പക്ഷെ തിയേറ്റര്‍ കളുടെ സ്ഥ ല ത്ത് കല്യാണ മണ്ടപങ്ങളുടെ എണ്ണ o വര്‍ദ്ധി കുകയാണ്‌ ..കാണികളുടെ എണ്ണം കുറയുകയും .....എന്തായിരിക്കും മലയാള സിനിമയുടെഭാവി . സിനിമാകളിലെതുപോലെ ഫ്ലാഷ്ബാക്കിൽ സിനിമ ഓർമ്മകൾ അയവിറക്കേണ്ടി വരുമോ ????????????????

പിന്നെയുള്ള പുതിയ പ്രവണത ,ഈ രംഗത്തേക്ക് എത്തുന്നവരില്‍ 75% ഇല്‍ അധികവും താര സന്താനങ്ങളാകുന്നു എന്നതാണ് .


പ്രമേയങ്ങള്‍

നായകനും നായികയും തമ്മിലുള്ള പ്രണയവും പ്രതിസന്ധി കൊടുവിലത്തെ വിവാഹവുമാണ് എന്നും മലയാളസിനിമയിലെ പ്രമേയം .അതില്‍ ഒരു മാറ്റവുമില്ല .നായകൻറെ യും നായികയുടെയും പശ്ചാത്തലങ്ങള്‍ പരസ്പരം മാറുമെന്നു മാത്രം .

ഗോഡ് ഫാദർ എന്ന ഹിറ്റ്‌ ചിത്രത്തോടെ കുടുംബങ്ങ ൾ തമ്മി ല്ലുള്ള കുടിപകയുടെ കഥ മലയാളത്തിലേക്ക് കുടിയേറി . ആ പാറ്റെണില്‍ എത്രസിനിമാ കൾ പുറതിരങ്ങി . ചരിത്രസിനിമകള്‍ വളച്ചൊടിച്ച അസംബന്ധങ്ങളാണ്; രാഷ്ട്രീയ സിനിമകള്‍ എന്നാല്‍ മണിക്കൂര്‍ കണക്കിന് നീളുന്ന ഡയലോഗ്ഗും , പുലഭ്യം പറച്ചിലും മാത്രമായി . മലയാളസിനിമയില്‍ .ഹാസ്യഭാവം ഒരുതരം കൊമാളിതത്തിനു വഴിമാറി . അത് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്ന വഴിപാടുമാത്രമായി .ത്വ യാർഥ പ്രയോഗങ്ങളാണിപ്പോൾ തമാശ എന്ന പേരിൽ വരുന്നത്.

"പക്ഷേങ്കി , എല്ലാവരും കേള്‍ക്കാൻ വേണ്ടി പറേവ , കാവില്ലമ്മേ ,ഈശ്വരന്മാരോട് നന്ദിപറയാന്‍ , ചിരിപ്പ്ച്ചതിനു ; കരയിച്ചതിനു എല്ലാത്തിനു നന്ദി .." ഇങ്ങനെ എത്ര വാചകങ്ങള്‍ ഒരു മാറ്റവുമില്ലാതെ എത്രസിനിമയില്‍ ന മമള്‍ കേട്ടു. സം ഖ ട്ട ന രംഗങ്ങളെ കുറിച്ച് പറയുകയും വേണ്ട .......
വര്‍ത്തമാന സിനിമ
ഇപ്പോഴത്തെ മലയാള സിനിമ വല്ലാത്തൊരു പ്രതിസന്ധിയിലാണ് , അതിന്‍റെ എല്ലാ രംഗത്തും . അതായത് തിരകഥരചന,ഗാനരചന,സംഗീതം തുടങ്ങിയ മേഘലകളിൽ എല്ലാം ഇത് സ്പഷ്ടമാണ് . വിദേശ ഡി .വി .ഡി കളാണ് ഇവയുടെ അവലംബം. അതുകൊണ്ടുതന്നെ അതില്‍ മലയാളിതമില്ലതാകുന്നു .
സംഗീതം
പുതിയ പടങ്ങളിലെ എത്ര പാട്ടുകള്‍ ഇന്നു മലയാളിയുടെ മനസിലുണ്ടാകും . എം . ജയചന്ദ്രനും , മോഹന്സിതാരയും ബിജിപാലും ഇടക്ക് പ്രതീക്ഷ തരുന്നു . അത്രയെങ്കിലും ആശ്വാസം . മലയാളം പാടുകളില്‍ എന്തിനാണാവോ ഇംഗ്ലീഷ് ആക് സെന്‍റ് .മോഹൻ സിതാര ഇത് നാടൻ ഈണത്തിലും പ്രയോഗിക്കുന്നത് കാണാം !ഗോപി സുന്ദർ, കോപ്പി സുന്ദരമായി ചെയ്യുന്നു. രചന യുടെ കാര്യം പറയുമ്പോൾ കൈതപ്രം,പുത്തഞ്ചേരി തുടങ്ങിയവർക്ക് ശേഷം ശു ന്യത അനുഭവ പെടുന്നുണ്ട് .റഫിഖ് അഹമ്മദ് നല്ല കവിയാണ് പക്ഷെ സിനിമാഗാനങ്ങൾ അത്രയ്ക്ക് പോരാ . സിനിമാറ്റിക് ആയി രചന നടത്തുന്നത് ഹരി നാരായണൻ ആണെന്ന് പറയാതെ തരമില്ല .

താര സന്താനങ്ങൾ
പിന്നെയുള്ള പുതിയ പ്രവണത ,സിനിമ രംഗത്തേക്ക് എത്തുന്നവരില്‍ 75% ഇല്‍ അധികവും താര സന്താനങ്ങളാകുന്നു എന്നതാണ് .

പൃഥ്വിരാജ് -സുകുമാരൻ
ഇന്ദ്രജിത് - സുകുമാരൻ
സായ് കുമാർ -കൊട്ടാരക്കര
ബോബൻ - ആലം മൂഢൻ
കുഞ്ചാക്കോ ബോബൻ
ജിഷ്ണു -രാഘവൻ
സിദ്ധാർഥ് -ഭരതൻ
ദുല്ഖര് സൽമാൻ -മമ്മുട്ടി
കാളിദാസ് - ജയറാം
പ്രണവ് - മോഹൻലാൽ
കൂടാതെ മുകേഷ്, സുരേഷ് ഗോപി , സിദ്ധിക്ക് ,മണിയൻ പിള്ള രാജു തുടങ്ങിയവരുടെ മക്കളുമുണ്ട് .

കഴിവും പ്രതിഭയും ഉള്ളവര്‍ ആ കുട്ടത്തില്‍ ഉണ്ടായേകാം . പക്ഷെ എത്ര പേര്‍ക്ക് ?.



                                    ENTE BLOG VAYICHATHINU NANDI