Saturday 26 November 2016

SABARI MALA

                                  കേരള ജനത                      


                                      500/ 1000 നോട്ടുകൾ  നിർത്തലാക്കിയ അവസരത്തിൽ


                                         പരശുരാമനാൽ  സൃഷ്ടിക്കപ്പെട്ട  കേരളം മലയാളികളുടെ മാതൃനാടാണ് .  ഫ്യൂഡൽ / രാജഭരണ ഭൂതകാലം   അയവിറക്കുന്ന ജനത ആണ് ഇപ്പോഴും പുരോഗതിയെ   മനസ്സാൽ തേടി  ഇവിടെ ജീവിച്ചു പോരുന്നത് .   തെക്ക്  വടക്ക്  കിടക്കുന്ന കേരളം മലയാള ശൈലിയിലും  അനുഷ്ടാനങ്ങളിലും വൈവിധ്യം  കാണിക്കുന്ന നാടാണ്.                                                                 
   ഒരു കാര്യത്തിലൊഴികെ ? അത് എന്താകും ?

സാമ്യദാർശ വാദ  ചിന്താഗതി കേരളത്തിൽ  സാമൂഹ്യ  മാറ്റത്തിനു കാരണം ആയിട്ടുണ്ട് .      പുറമെ മാത്രം        .1957ഇൽ   ആദ്യ കമ്മ്യൂണിസ്റ് മന്ത്രിസഭാ അധികാരമേറ്റതു ഇതിനു കാരണമായിട്ടുണ്ട് .സോഷ്യലിസ്റ്  ഭരണ ക്രമവും ശൈലിയും കേരള ജനത യിൽ  എല്ലാം സ്റ്റേറ്റ് ന്റെ  ഉത്തരവാദിത്വമാണെന്ന്   ധാരണ  രൂഢമൂലമാക്കി  .     പൗരന്റെ  കടമ മറന്നു .പൊതുവായിട്ടുള്ള കാര്യങ്ങൾ മാത്രമല്ല വ്യക്തി പരമായ കാര്യങ്ങളും  സ്റ്റേറ്റിന്റെഉത്തരവാദിത്വ മാണെന്ന്  ജനം വിശ്വസിച്ചു .അതുകൊണ്ടാകണം സബ്സിഡിക്കും  അസ്സിസ്റ്റൻസിനും വേണ്ടി പണക്കാർ പോലും  സർക്കാർ ഓഫിസിൽ ലഹള കൂട്ടുന്നത് .    കള്ളപ്പണക്കാരെയും ഇക്കൂട്ടത്തിൽ കാണാം .പൊതുപണം ഇത്തരത്തിൽ  ഒരുപാടു നഷ്ടപെടുന്നുണ്ട്  അല്ലെങ്കിൽ അനർഹർ പലവഴിക്കു തട്ടിയെടുക്കുന്നുണ്ട് .സോഷ്യലിസ്റ് ആശയത്തെ  തെറ്റായ രീതിയിൽ മനസ്സിലാക്കിയത്  ഇതിനുകാരണമായിട്ടുണ്ടായിരികാം .

                                       ഇങ്ങനെ നഷ്ടപ്പെട്ട പണമുണ്ടെങ്കിൽ ഇന്ത്യ എന്നേ  ലോകരാജ്യങ്ങൾക്കു മുന്നിൽ എത്തുമായിരുന്നു .  കള്ളപ്പണവും കൊള്ളപ്പണവും ഇങ്ങനെ വർധിക്കുന്നത് പൗരന്റെ കടമ  മറക്കുന്നത്  കൊണ്ടാണ് .ആയതുകൊണ്ട്  പൊതുപണം ധൂർത്തടിക്കുന്ന ത്  വോട്ടിനും  ഭരണത്തിനും വേണ്ടി  രാഷ്ട്രീയക്കാർ ചെയ്യുന്നതു  നിർത്തണം.     500 ന്റെയും  1000 ന്റെയും നോട്ടുകൾ  അസാധുവാക്കിയതിലൂടെ ലഭിച്ച ഉണർവ്  ഇതിലൂടെ നില നിർത്താനാകും

                                                      നോട്ട്  പിൻവലിക്കൽ  ഏറെ  മുന്നൊരുക്കമില്ലാതെ  നടത്തിയതിന്റെ  ദുരിതങ്ങൾ നമ്മൾ അറിഞ്ഞതാണല്ലോ .    സാധാരണ തൊഴിലാളിക്ക്  തൊഴിൽ കുറഞ്ഞു എന്നത് സത്യം തന്നെ .എന്നാൽ അത് കള്ളപ്പണത്തിന്റെ ഒഴുക്ക് കുറഞ്ഞതിനാൽ ആണെന്ന്  മനസ്സിലാക്കാൻ അധികം ബുദ്ധിമുട്ടില്ല .   വളഞ്ഞ വഴികളിലൂടെ ബിൽഡിങ് പെർമിറ്റ്  വാങ്ങുകയും അതിന് വിപരീതമായി  കെട്ടിടം പണിയുകയും ചെയ്യുന്നത് നമ്മുടെ നാട്ടിലല്ലേ കാണുവാൻ  കഴിയൂ .അതുകൊണ്ടാണല്ലോ  റോഡിലേക്ക് തള്ളിനിൽക്കുന്ന  കെട്ടിടങ്ങൾ  സുലഭമായി കാണുന്നത് .റോഡും കെട്ടിടവും നിയമം അനുശാസിക്കുന്ന വിധം ദൂര ക്രമം പാലിക്കുന്നുണ്ടോ . ആരുടെ  ആണ് ഈ  കെട്ടിടങ്ങൾ .പാവങ്ങളുടേതാവാൻ തരമില്ല . പിന്നെ ഇത് എങ്ങനെ സംഭവിക്കുന്നു .പണത്തിന്റെ വഴിവിട്ട കളികൾ ഇതിൽ ഉണ്ടാകും .അല്ലാതെ  ഇങ്ങനെ നടക്കില്ലല്ലോ .  സ്ഥല /ഭൂമി വില ഇങ്ങനെ കൂടുന്നതും അതുകൊണ്ടാണ്  .സാധാരണക്കാരന്  സ്വന്തമായി കിടപ്പാടം അന്യ മാകുന്നത് അതുകൊണ്ടാണല്ലോ .സ്ഥലം വാങ്ങുന്നതിനു യഥാർത്ഥത്തിൽ നൽകുന്ന തുക ഒരിക്കലും രെജിസ്ട്രേഷൻ രേഖകളിൽ കാണുവാൻ കഴിയാത്തത്  എന്ത് കൊണ്ടാവാം .             കെട്ടിടങ്ങളുടെ നികുതി നിർണയത്തിലും ഈ  വൈരുധ്യം കാണുവാൻ കഴിയുന്നതാണ് .      ആരാണിത് ചെയ്യുന്നത് ?,   എന്തിനാണ്  ഇങ്ങനെ ചെയ്യുന്നത് ?, ആർക്ക്  വേണ്ടിയാണു  ചെയ്യുന്നത് ?. ഉത്തരം സ്പഷ്ടമാണല്ലോ? .സ്വർണ്ണ കമ്പോളത്തിലും ഇതല്ലാതെ മറ്റെന്താണ് കാണുന്നത്.

                                          ലോകത്തു ആകമാനമായി സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോൾ ഇന്ത്യ പിടിച്ചു നിന്നതു ഈ കള്ളപ്പണത്തിന്റെ സ്വാധീനത്തിൽ  ആണെന്ന്   നിരീക്ഷണങ്ങൾ ഉണ്ടായല്ലോ ?. ശരിയാരിക്കാം                                                                                       ₹₹₹₹₹                                                                             

കള്ളപ്പണത്തിന്റെ നിയന്ത്രണം  സമ്പത്തിന്റെ അസന്തുലിതമായ വിതരണത്തിൽ  മാത്രമല്ലാ പ്രകൃതിയെ  നശിപ്പിക്കുന്നതിനും അറുതി വരുത്തും . ആ  നിലയിലേക്ക് എത്തുവാൻ  നമ്മുടെ ഭരണാധികാരികൾക്ക്  ഇച്ഛ ശക്തി ഉണ്ടകട്ടെ  എന്ന് ആശംസിച്ചുകൊണ്ട് !

                                




                                                    ശുഭ ആശംസകളോടെ!!!!!!



Thanks for reading my blog!!!!!!!!!