Wednesday 27 December 2017

SUMMER VACCATION-


ഏകാങ്ക നാടകം
മഹാകവി വയലാര്‍ കവിത “പ്രോക്രൂസ്റ്റേസിന്‍റെ ” സ്വതന്ത്ര നടകാവിഷ്ക്കാരം .
ബിജു കെ എങ്ങണ്ടിയില്‍


                                                                      PART A
(വിജനവുും .........ഭയാനകുവും അമൂര്‍ത്തവുമായ പാശ്ചാത്തലം ..........പാറക്കെട്ടുകള്‍ നിറഞ്ഞിടത്തു തലയോട്ടികളുും അസ്ഥികളുും കാണാം  .
അതിനുമുമ്പില് ഇരുവശത്തുമായ് നിലപടുത്തറ പോലെ രണ്ടു തറള്‍..............അവയ്ക് നടവിലായ് ഒരു ഇരുുംമ്പുകട്ടില് .)
                          (കര്‍ട്ടന്‍ ഉയരുമ്പോള്‍ വേദിയില്‍ ഇരിക്കുന്ന പൊട്ടന് തെയ്യും)
{ പതിഞ്ഞ തലത്തില്‍ തെയ്യത്തിന്റെ മേളും  }
(അവന്‍ ആരാധനയോടെ വയലാറിന്‍റെ ചിത്രപിടിച്ച നൃത്തും ചവിട്ടുന്നു .)
                                 { തെയ്യത്തിന്റെ മേളും മുറുകുന്നു }
(അലര്‍ച്ചയുും അട്ടഹാസാവുമായ് പൊട്ടന്‍തയ്യും.....അവന്‍ വേദിയില്‍ അടിത്തിമാര്‍ത്താടുകയാണ്പുറത്തുനിന്നുും വേദിയിലേക്ക് കടന്നു വരുന്ന നാട്ടുകാരന്‍ ,അവന്‍ അസ്വോസ്തനും അക്ഷമാനുമാണ്. അടക്കിപ്പിടിച്ച കോപം മുഖത്ത് കാണാം .)
നാട്ടുകാരന്‍  :”ഡാ നിര്‍ത്ത് ....മതി നിന്‍റെ വേഷം കെട്ട്” 
                                                  (കോപത്തോടെ)
നാട്ടുകാരന്‍ :ഞങ്ങള്‍ എന്താ പൊട്ടന്‍ മാരെന്ന് കരുതിയോ 
                                                  (കോപത്തോടെ അടിക്കുവാന്‍ ചെല്ലുന്നു)
(പൊട്ടന് തെയ്യും ഇതൊന്നുുംശ്രദ്ധിക്കുന്നില്ല.നാട്ടുകാരന്‍ അവനെ പിടികൂടുവാന് ശ്രമിക്കുന്നു.)
(ഉയര്‍ന്നുവരുന്ന മേളം................പിടിവലിമുറുകുമ്പോള്‍  ഉച്ചസ്ഥായിയില് ആവുന്ന സംഗീതും )
                   (ഏങ്ങലടിച്ചു കരഞ്ഞുക്കൊണ്ട് അവിടെക്ക വരുന്ന തെയ്യുത്തിന്‍റെ മാതാവ്)
മാതാവ് :എടാ ദുഷ്ടന്‍മാരെ........... എന്താണ്
കാണിക്കുന്ന എന്റെു മോനെ വിട്
........മാറിനിക്ക്

                                      (പൊട്ടന് തെയ്യും ഇതൊന്നുുംശ്രദ്ധിക്കുന്നില്ല)
                                                           (സംഗീതും)
                                           (അവന്‍റെ ഭ്രാന്തമായ നൃത്തം)
മാതാവ് : വാ നമ്മുകു പോകാം
പൊട്ടന്‍തെയ്യും: അങ്ങിരുട്ടു ഇങ്ങിരുട്ടു..............എന്റെു കണ്ണിലും  ....നിന്‍റെ ഹൃത്തിലും കൊടുംതമസ്...............ഇതിനിടയില്‍ നാമ്മെങ്ങു .............. പോകും
മാതാവ് :   വാ നമ്മുക്കുപോകാംകാം
                                                             (സംഗീതും)
                                          (അവന്‍റെ ഭ്രാന്തമായ  ചിരി)

പൊട്ടന്‍തെയ്യും: എന്‍റെ പിഞ്ച് മക്കള്‍ പ്രാണവായു
കിട്ടാതെ പിടടഞ്ഞ് മരിക്കുമ്പോള്‍,...ആട്ടുംതൊലിലിട്ടചെന്നായ്ക്കള്‍  നീതിയും നിയമവുംപണയം വച്ച്  ..... എന്‍റെ ഓട്ട കാലണ കൊണ്ട് വെടിച്ച കമ്മട്ടം അവനുത്തീറെഴുതി എന്‍റെ നാട് അവനു പണയം വെയ്ക്കുമ്പോള്‍......തൂക്കുമരങ്ങള്‍ അവന്‍റെ ഫാസിസ കുപ്പായംചേരാത്തവനാകുമ്പോള്‍.....ഞാനെങ്ങനെ വരും...............?

                                (അവന്‍ സര്‍വ്വനിയന്ത്രണവുംവിട്ടു കരയുകയാണ് )
               {കരച്ചിലിനോടുവില്‍ ഉയര്ട്ടന്നുവരുന്ന ചെണ്ട അവന് അടിതുടങ്ങുകയാണ്}
(നാട്ടുകാരന്‍ അവനെ  അനുനയിപ്പിക്കാന്‍  നോക്കുന്നുണ്ട്..........അവന്‍ കുതറി നൃത്തുംചവിട്ടിഒരുതറയില്‍ നിന്നും മറ്റെതിലേക്ക് ഓടി കയറി നൃത്തം ചെയ്യുന്നു )
മാതാവ് :വാ ......കണ്ണാ വാ .........അമ്മേടെ മോനല്ലേ .......വാ നമ്മുക്ക് വീട്ടില്‍ പോകാം ......
(അവന്‍  കുതറിയോടി മറ്റെ തറയില്‍ കയറി )
മാതാവ്: ഈശ്വര ഇങ്ങനെ ഒന്നാണല്ലോ എന്‍റെ വയറ്റില്‍ പിറന്നത്‌ ...................

                                                           (അവള്‍ കരയുകയാണ് )
(പശ്ചാത്തലത്തില്‍ കവിതനെല്ലിക )
(പൊട്ടന്‍തെയ്യുവും കരഞ്ഞു തുടങ്ങി.. അവള് കരഞ്ഞു തളന്നു ഇരുമ്പ് കട്ടിലില്‍ തളര്‍ന്നു കിടകുന്നു.)
പൊട്ടന്‍തെയ്യും : ഇരിക്കരുത് ...........ആ ഇരുമ്പ്കട്ടിലില്‍ ഇരിക്കരുത് ...........ആ ഇരുമ്പ് കട്ടില്‍...........! അത്....... അതാണ് നമ്മുടെ  ശാപം .
                                                           (അവള്‍ കരയുകയാണ് )
നാട്ടുകാരന്‍ :പൊട്ടന്‍ .........വെറും ..പൊട്ടന്‍..................ഒരന്തവും കുന്തവുമിലോത്തപൊട്ടന്‍
പൊട്ടന്‍തെയ്യും :പോട്ടനാണ്  ........വെറും റും പൊട്ടന്‍ .............നൂറ്റാണ്ടുകളയ്ക് ..............ഈ ഇരുമ്പ് കട്ടിലില്‍നിന്നും മോചനം കത്ത് കിടക്കുന്ന പൊട്ടന്‍..........കണ്ടില്ലേ ഈ ഇരുമ്പുങ്ങല ........
(പൊട്ടന്‍തെയ്യുത്തിന്‍റെ സങ്കടം അണപ്പൊട്ടി)
മാതാവ് : വാ............. നമ്മുക്കു..............   പോകാം
 ( എഴുനേറ്റു അവനെ തലയോടിടി)

നാട്ടുകാരന്‍ :ചെല്ലട .........കൂടെ പോടാ ..........നിന്റെു തള്ള വിളിക്കുന്നത് കെട്ടില്ലേ.
(അയ്യാള്‍ ആക്രോശിച്ചുക്കൊണ്ട് അവനെ അടിക്കുവാന്‍ ഓടിയടുക്കുന്നു)
(പൊട്ടന്‍തെയ്യും അവന്‍റെ കാലുപിടിച്ചുഅപേക്ഷിച്ച്)
( വിഷാദ സംഗീതും)
പൊട്ടന്‍തെയ്യും:പോകാം ...........ഞാന്‍ പോകാം.........ഞാന്‍ കൂടെ പോകാം
(പെട്ടന്ന് ഭാവും മാറി എഴുന്നേറ്റു ശോക ഭാവത്തില്‍ പ്രതീക്ഷയോടെ)
പൊട്ടന്‍തെയ്യും :തിസ്യുസ്സ് വരും .......എന്റെു തിസ്യുസ്സ് വരും ............നിങ്ങളുടെ തിസ്യുസ്സ് ............നമ്മുടെ തിസ്യുസ്സ് വരും .......... (പതിഞ്ഞ താളത്തില്കേള്‍ക്കുന്ന ഉണര്‍ത്തുപാട്ട്)..എന്റെുയും നിങ്ങളുടെയും നൂറ്റാണ്ടുകളായ് കിടക്കുന്ന ............ ഈ അടിമചങ്ങല പൊട്ടിച്ചെറിയ്യും.........നമ്മള്‍ സ്വതന്ത്രരായ പറവകളെ പോലെ ആകാശത്ത് പാറിനടക്കും .
(അവന്‍ ഉന്മാദം ത്തിലാണ്)
നാട്ടുകാരന്‍ : തിസ്യുസ്സ്.................. ഭ്രാന്തണവന്
(കാണികളോടായി)
പൊട്ടന്‍തെയ്യും : അതെ ഭ്രാന്താണ്  ..എനിക്കുമാത്രമല്ല....അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുന്ന എല്ലാവര്‍ക്കുംഭ്രാന്താണ് ..... ...........നിന്നപോല്ലേ ചരിത്ര ബോധവും സാമൂഹികബോധവും  ഇല്ലാത്തവരുടെ കണ്ണില്‍.............
(ഒരുതറയില്‍ നിന്നും മറ്റെതിലേക്ക് ഓടി)
(ഭാവും മാറി)
പൊട്ടന്‍തെയ്യും : അതെങ്ങിനെയാ ..............അന്ന്‍ നീയൊന്നുംഇല്ല......... ........നൂറ്റാണ്ടുകള്‍ക്ക് മുമ്പ്............അന്നുഎന്റെു ജനനം  .....ഗ്രീസിലെ ഏദന്‍സിലായിരുന്നു. ഇന്നത്തെ പോലെ അന്നും
ഞങ്ങള്‍ അടിമത്വോത്ത്തില്‍ ആയിരുന്നു ..............വലിയൊരു ഇരുമ്പു കട്ടിലിന്റെ ........അടിമത്വോത്ത്തില്‍................അന്ന് ഞങ്ങളെ അടിമത്വോത്ത്തില്‍ നിന്ന് മോചിപ്പിച്ചത് ......ആ യവന രാജകുമാരനായിരുന്നു .............ഒളിമ്പിക് പാര്‍വത മേന്തിയ .............അടിമകളുടെ .രാജകുമാരന്‍ ...................അവന്‍ ......വീണ്ടും വരും .........
(പതുക്കെ പതുക്കെ അവന്‍ ആടി തുടങ്ങി)
(ഉ ര്‍ത്ത് പാട്ട് )
(ഉ ര്‍ത്ത് പാട്ട് )(ഉച്ചത്തിലാവുമ്പോള്‍ അമ്മയുുംനാട്ടുകാരനുുംഅവന്‍റെ താളത്തില്‍ അടി കളിക്കുന്നു ..... അവര്‍ ആടി കളിച്ച് വേദി വിടുന്നു.)
PART B

(വിജനവുും .........ഭയാനകുവുമായ ഒരു വനം ..........പാറക്കെട്ടുകള്‍ നിറഞ്ഞിടത്തു തലയോട്ടികളുും അസ്ഥികളുുംകൊണ്ട്  തറപാകിയ ഒരു വലിയഗുഹമുഖും .
അതിനുമുമ്പില് ഇരുവശത്തുമായ് നിലപടുത്തറ പോലെ രണ്ടു തറള്‍..............അവയ്ക് നടവിലായ് ഒരു ഇരുുംമ്പുകട്ടില് .)
(വനത്തികല ഭയാനകമായ ശബ്ദയകോലാഹങ്ങള്‍എന്തോ ദുസ്സൂചനകള്‍ പോലെ ദൂരെഒരുകൂമന്‍ മൂളുന്നുണ്ട്..)
( ദൂരെനിന്നും കേള്‍ക്കുന്ന ആരുടെയോ പദനിസ്വനം )
(ഒരു ഗ്രാമീണന്‍ പശു വിനെ തിരഞ്ഞു നടക്കുകയാണ് )
(ഗ്രാമീണന്റെ വേഷം കണ്ടാല്‍ അറിയാം മുസ്ലിമാണെന്ന് .......കള്ളിമുണ്ടും വലിയ ബെല്‍റ്റും കൈ ബനിയനും .....കേള്‍വി അല്‍പ്പം കുറവുണ്ട് ..........ബുദ്ധിയും .........)
ഗ്രാമീണന്‍ :മോളേ പൂവാലി ഡീ ഓടല്ലേ...........നിക്ക് .......
(പശുവിന്റെ അമറല്‍)

ഗ്രാമീണന്‍ : എട്യേ......എടാങ്ങറാക്കല്ലേ....കോക്കുവരും ട്ടാ........
(താഴെ കാണുന്നപശുവിന്‍റെ കയര്‍ അയാള്‍ അത് പിടിച്ചു വലിക്കുന്നു)
ഗ്രാമീണന്‍: നാശം

( അവികടകുവരുന്ന പ്രോക്രൂസ്ടസിന്‍റെ  അനുചരന്മാര്‍- അതിലോരുവാന്‍ സ്ത്രൈണ ഭാവമുള്ളവനാണ്)
സ്ത്രൈണ ഭാവമുള്ളവന്‍:(കുശല ഭോവത്തിൽ)എങ്ങോട്ടാ............?ചന്തയിലെക്കാ.......?
ഗ്രാമീണന്‍: എങ്ങെ ..............(ചെവി വട്ടം പിടിച്ചു)

അനുചരന്‍ :ചന്തയിലെക്കായിരിക്കും ല്ലേ........?
ഗ്രാമീണന്‍: :ഏയ്ക്...........ഈചന്തയിലേക്ക്
സ്ത്രൈണ ഭാവമുള്ളവന്‍::എവിടുന്നാ...... അടുത്ത ഗ്രാമത്തിന്ന...?
ഗ്രാമീണന്‍: എങ്ങെ ..............(ചെവി വട്ടം പിടിച്ചു)

അനുചരന്‍:എവിടുന്നാ...... അടുത്ത ഗ്രാമത്തിന്നായിരിക്കും ല്ലേ........?...?
ഗ്രാമീണന്‍: ഏയ്ക്.........ഈഅടുത്ത ഗ്രാമത്തീന്നാ.........
(പശുവിനെ പിടിച്ചു വലിച്ചു)
ഗ്രാമീണന്‍:നേരം ഒരുപാടിരുട്ടിയെ.....................ഉള്ളില് ....ഭയോം ഉണ്ട് ..................ഈ ജന്തുവിനെ കൊണ്ട് പോകുമ്പോളള്‍ വല്ല പന്നീംപട്ടീം വന്നാല്ലോ ..........?
അനുചരന്‍:ഞങള്‍ ഇവിടെയുല്ലപ്പള്ളോ...........?

സ്ത്രൈണ ഭാവമുള്ളവന്‍:നോക്കു സുഹ്രത്തെ ഇത്  പ്രോക്രൂസ്റ്റേസിന്‍റെ നാട് ഞങ്ങളുടെ.... നീ ഞങ്ങളുന്റട അതിഥിയും നീന്നെ ഇവിന്റട ആരും യാതോന്നും ചെയ്യില്ല..........
 അനുചരന്‍:വരു സുഹ്രത്തെ ഞങളുടെ സല്‍ക്കാരംസ്വീകരിച്ചാലും

                                                 ( ഗുഹക്കുള്ളില്‍ നിന്നും വരുന്ന പ്രോക്രൂസ്റ്റേസ് -കാഴ്ച്ചയില്‍ തന്നെ ഭയപെടുന്ന രൂപം പ്രാകൃതമായ വേഷ ഭൂഷതികള്‍ ...കരടിതോള്‍ ഉടുത്തിരിക്കുന്നു ചെമ്പിച്ച് ജടപിടിച്ച തടിയും മുടിയും)


പ്രോക്രൂസ്റ്റേസ്  :ഹേ സുഹ്രത്തെ യാത്രഎല്ലാംസുഖമായിരുന്നോ?
                                                   (ഗുഹക്കു മുമ്പില്‍ പ്രത്യക്ഷകപ്പട്ട് )
(അമ്പരപ്പോടെ അവനെ നോക്കി തലയാട്ടുന്ന ഗ്രാമീണന്‍)
പ്രോക്രൂസ്റ്റേസ് :പ്രോക്രൂസ്റ്റേസിന്റെ അധീനതയിലേക്ക് സ്വാഗതം... വരൂ... ആ ഇരുമ്പ് കിട്ടലില്‍ഇരുന്നാലും
( ഇരുമ്പു കട്ടിലിന്റെ മൃതുലതയും മിനുസവും അസ്വോദിച്ചു അതിലിരിക്കുന്ന ഗ്രാമീണന്‍  )
പ്രോക്രൂസ്റ്റേസ് : ആരവിടെ നമ്മുടെ അതിഥിയ്ക്കു ഭക്ഷിയ്ക്കുവാനുംപാനം ചെയ്യുവാനും നല് കിയാലും
അനുചരന്‍:അടിയന്‍ (മുട്ടുക്കുത്തി തൊഴുതു )
(അവര്‍ അവനു രത്നങ്ങളും പവിഴങ്ങളും പതിച്ച സ്വര്‍ണ്ണപത്രത്തില്‍ വിശിഷ്ട ഭോജ്യം നല്‍ക്കുന്നു)
(അതിനിടയില്‍ ഉയര്‍ന്നു വരുന്ന പ്രാകൃത സംഗീതം .)
(അവര്‍ അവനെ സുഖിപ്പിക്കുവാന്‍ ആടുന്നുണ്ട്)
(പ്രാകൃത സംഗീതം മുറുകുന്നു .)
(അവനുും കൂടെആടുന്നു അവന്‍റെ നാവും കാലുകളും കുഴഞ്ഞിരിക്കുന്നു)
ഗ്രാമീണന്‍: ഇത്രയും ഹൃദ്യമായ സല്‍ക്കാരം ഇതിനു മുമ്പ് അസ്വോദിച്ചിട്ടില്ല
(അവനന്റെ നാക്കുഴഞ്ഞിരികുന്നു,)
പ്രോക്രൂസ്റ്റേസ് : ഇത് ഉമാമി............മനുഷ്യനെ ഉന്മാദിയാക്കുന്ന ആറാം രുചി ..........പ്രോക്രൂസ്റ്റേസിന്‍റെമാസ്മരികത ...........
(പ്രാകൃത സംഗീതം മുറുകുന്നു .) 
(എല്ലാവരും നൃത്തം ചെയ്യുന്നു )
(ഗ്രാമീണന്‍കുഴഞ്ഞു താഴെ വീഴുന്നു )
പ്രോക്രൂസ്റ്റേസ് : നമ്മുടെ സല്‍കാരം അലോസരം ആയില്ലങ്കില്‍... ആ ഇരുമ്പ് കട്ടിലില്‍വി്ശ്രമിച്ചാലും
(അനുചരന്മാര്‍ അവനെ താങ്ങി കട്ടിലില്‍ കിടത്തുന്നു)
                                             (ഉയര്‍ന്നു വരുന്ന  ഭയപ്പെടുത്തുന്ന പ്രാകൃത സംഗീതം .)

(ആര്‍പ്പുവിളികളും അട്ടഹാസങ്ങളുമായ് കയ്യില്‍ മരകായുധങ്ങളോടെ വേദി നിറഞ്ഞാടുന്ന കുറെ കറുത്ത ഭീകര രൂപങ്ങള്‍ )
(അനുചരന്‍മാര്‍ അവന്‍റെ ശരീരം കട്ടിലുമായ്യ് താരതമ്യം ചെയ്യുന്നു)
(വേദിവിടുന്ന കറുത്ത ഭീകര രൂപങ്ങള്‍)
ഒഅനുചരന്‍:പ്രഭോ ..........ഇവന്‍ നമ്മുടെ ..........കട്ടിളിനെക്കാളും ചെറുതാണ്
(അവനു ചിരയാടക്കുവാന്‍ കഴിയുന്നില്ല)
(അതിനിടയില്‍ വലിയൊരു ഇരുമ്പു കൂടവുമായു വരുന്ന പ്രോക്രൂസ്റ്റേസ്)
പ്രോക്രൂസ്റ്റേസ് : ആരവിടെ....!
അനുചരന്‍:അടിയന്‍ (മുട്ടുക്കുത്തി തൊഴുതു )
പ്രോക്രൂസ്റ്റേസ് :അവനെ അടിച്ചുപരത്തി നമ്മുടെ കട്ടിലിനു പാകമാക്കു.
(അവരവനെ അടിച്ചുപരത്തുന്നു)
(പ്രാകൃത സംഗീതം മുറുകുന്നു .) 
( അവര്‍ അവനെയും കൊണ്ട് വേദിവിടുന്നു)
PART C
(പൊട്ടന്‍തെയ്യും വേദിയിലെക്കു ആടി കരഞ്ഞു വരുന്നു)
(തെയ്യു മേളം)
(പൊട്ടന്‍തെയ്യും വേദി ഒഴിയുന്നു)
PART D

(വനത്തികല ഭയാനകമായ ശബ്ദയകോലാഹങ്ങള്‍ ..........എന്തോ ദുസ്സൂചനകള്‍ പോലെ ദൂരെഒരുകൂമന്‍ ഇപ്പോഴും മൂളുന്നുണ്ട്..)
(ഭയന്നു വിറച്ചു തോളില്‍ ഒരു മറാപ്പുമായു അതുവഴി വരുന്ന മറ്റൊരു  ദരിദ്രനായ ഗ്രാമീണന്‍ )
(അനുചരന്‍മാര്‍അവന്റെപുറകെകൂടുന്നു) 
( ഒരുഘോരജന്തുവിന്റെ അലറ്ച്ചകെട്ടു അലരികരയുന്നഗ്രാമീണന്‍ )
സ്ത്രൈണ ഭാവമുള്ളവന്‍:ഭയപ്പെടേണ്ട സുഹ്രത്തെ.......... ഇത്  പ്രോക്രൂസ്റ്റേസിന്‍റെ നാട് ഞങ്ങളുടെ.... നീ ഞങ്ങളുന്റട അതിഥിയും നീന്നെ ഇവിന്റട ആരും യാതോന്നും ചെയ്യില്ല..........
 അനുചരന്‍:വരു സുഹ്രത്തെ ഞങളുടെ സല്‍ക്കാരംസ്വീകരിച്ചാലും

( ഗ്രാമീണന്റെ മുഖത്ത് ഭയവുുംഅമ്പരപ്പുമുണ്ട് )
(അവര്‍ അവനെ ഗുഹയിലേക്ക് ആനയിക്കുന്നു)
പ്രോക്രൂസ്റ്റേസ്  :ഹേ സുഹ്രത്തെ യാത്രഎല്ലാംസുഖമായിരുന്നോ?
                                                    (ഗുഹക്കു മുമ്പില്‍ പ്രത്യക്ഷകപ്പട്ട് )
(അമ്പരപ്പോടെ അവനെ നോക്കി തലയാട്ടുന്ന ഗ്രാമീണന്‍) 
പ്രോക്രൂസ്റ്റേസ് :പ്രോക്രൂസ്റ്റേസിന്റെ അധീനതയിലേക്ക് സ്വാഗതം... വരൂ... ആ ഇരുമ്പ് കിട്ടലില്‍ഇരുന്നാലും
പ്രോക്രൂസ്റ്റേസ് : ആരവിടെ നമ്മുടെ അതിഥിയ്ക്കു ഭക്ഷിയ്ക്കുവാനുംപാനം ചെയ്യുവാനും നല് കിയാലും
അനുചരന്‍:അടിയന്‍ (മുട്ടുക്കുത്തി തൊഴുതു )
(അവര്‍ അവനു രത്നങ്ങളും പവിഴങ്ങളും പതിച്ച സ്വര്‍ണ്ണപത്രത്തില്‍ വിശിഷ്ട ഭോജ്യം നല്‍ക്കുന്നു)
(അതിനിടയില്‍ ഉയര്‍ന്നു വരുന്ന പ്രാകൃത സംഗീതം .)

(അവര്‍ അവനെ സുഖിപ്പിക്കുവാന്‍ ആടുന്നുണ്ട്)
(പ്രാകൃത സംഗീതം മുറുകുന്നു .)
(അവനുും കൂടെആടുന്നു അവന്‍റെ നാവും കാലുകളും കുഴഞ്ഞിരിക്കുന്നു)
ഗ്രാമീണന്‍: ഇത്രയും ഹൃദ്യമായ സല്‍ക്കാരം ഇതിനു മുമ്പ് അസ്വോദിച്ചിട്ടില്ല
(അവനന്റെ നാക്കുഴഞ്ഞിരികുന്നു,)
പ്രോക്രൂസ്റ്റേസ് : ഇത് ഉമാമി............മനുഷ്യനെ ഉന്മാദിയാക്കുന്ന ആറാം രുചി ..........പ്രോക്രൂസ്റ്റേസിന്‍റെമാസ്മരികത ...........
(പ്രാകൃത സംഗീതം മുറുകുന്നു .) 
(എല്ലാവരും നൃത്തം ചെയ്യുന്നു )
(ഗ്രാമീണന്‍കുഴഞ്ഞു താഴെ വീഴുന്നു )
പ്രോക്രൂസ്റ്റേസ് : നമ്മുടെ സല്‍കാരം അലോസരം ആയില്ലങ്കില്‍... ആ ഇരുമ്പ് കട്ടിലില്‍വി്ശ്രമിച്ചാലും
(അനുചരന്മാര്‍ അവനെ താങ്ങി കട്ടിലില്‍ കിടത്തുന്നു)
                                             (ഉയര്‍ന്നു വരുന്ന  ഭയപ്പെടുത്തുന്ന പ്രാകൃത സംഗീതം .)
(ആര്‍പ്പുവിളികളും അട്ടഹാസങ്ങളുമായ് കയ്യില്‍ മരകായുധങ്ങളോടെ വേദി നിറഞ്ഞാടുന്ന കുറെ കറുത്ത ഭീകര രൂപങ്ങള്‍ )
(അനുചരന്‍മാര്‍ അവന്‍റെ ശരീരം കട്ടിലുമായ്യ് താരതമ്യം ചെയ്യുന്നു)
(വേദിവിടുന്ന കറുത്ത ഭീകര രൂപങ്ങള്‍)
ഒഅനുചരന്‍:പ്രഭോ ..........ഇവന്‍ നമ്മുടെ ..........കട്ടിളിനെക്കാളും വലുതാണ്
(അവനു ചിരയാടക്കുവാന്‍ കഴിയുന്നില്ല)
(അതിനിടയില്‍ വലിയൊരു ഇരുമ്പു കൂടവുമായു വരുന്ന പ്രോക്രൂസ്റ്റേസ്)
പ്രോക്രൂസ്റ്റേസ് : ആരവിടെ....!
അനുചരന്‍:അടിയന്‍ (മുട്ടുക്കുത്തി തൊഴുതു )
പ്രോക്രൂസ്റ്റേസ് :അവന്‍റെ അടിച്ചുചുരുക്കി നമ്മുടെ കട്ടിലിനു പാകമാക്കു.
(അവരവനെ അടിച്ചുപരത്തുന്നു)
(പ്രാകൃത സംഗീതം മുറുകുന്നു .) 
( അവര്‍ അവനെയും കൊണ്ട് വേദിവിടുന്നു)
 
PART E
(പൊട്ടന്‍തെയ്യും വേദിയിലെക്കു ആടി കരഞ്ഞു വരുന്നു)
(തെയ്യു മേളം)
പൊട്ടന്‍തെയ്യും: ദൈവമേ ഞങ്ങളെ ആരു രക്ഷിക്കും............?
(പൊട്ടന്‍തെയ്യും വേദി ഒഴിയുന്നു) 
PART F
(വനത്തികല ഭയാനകമായ ശബ്ദയകോലാഹങ്ങള്‍ ..........എന്തോ ദുസ്സൂചനകള്‍ പോലെ ദൂരെഒരുകൂമന്‍ ഇപ്പോഴും മൂളുന്നുണ്ട്..)
 
(വേദിയില്‍ പ്രത്യക്ഷ പെടുന്ന പ്രോക്രൂസ്റ്റേസുംസംഘവും അവര്‍അസ്വോസ്തരാണ്)
അനുചരന്‍:അങ്ങയെ പേടിച്ചു ആരും ഈവഴി വരാതെ ആയി

(ദൂരെ നിനും കേള്‍ക്കുന കുതിര കുളമ്പടി)
പ്രോക്രൂസ്റ്റേസ് :നില്‍ക്കു ...നില്‍ക്കു ആരോ വരുന്നുണ്ട് ?
അനുചരന്‍:അതെ .......അതെ .........ഇതുവഴി 
(പുറകിലേക്ക് ചൂണ്ടി)
(ഗുഹയ്കു പുറകിലായി കുതിരപ്പുറത്തു കയറി വരുന്ന തിസ്യുസ്സ്.രാജകുമാരന്)
പ്രോക്രൂസ്റ്റേസ് :ഹേയാത്രികാ എന്റെു പേര് കേട്ടാല്‍ തന്നെ ആരും ഈ വഴിവരാറില്ല എന്നിട്ടും ........നീ...
(തിസ്യുസ്സ്.  കുതിരപ്പുരത്തുനിന്നും ഇറങ്ങി)
തിസ്യൂസ് : നാം യവന രാജകുമാരന്‍........തിസ്യുസ്സ്.
പ്രോക്രൂസ്റ്റേസ്:തിസ്യുസ്സ്. .(അവനെ പ്രകോപിപ്പിച്ചുകൊണ്ട്‌).....ചിതറിതെറിച്ചുപോയ അടിമകളെ കൂട്ടിയിണക്കി ഗ്രീസിന് പുതിയ ഇച്ചശക്തി നല്‍കി എകീകരിച്ചവാന്‍ ............നിന്റെ പുകള്‍ റോമന്‍ സാമ്രജവും കടന്ന് ഇങ്ങു........... ഈ......... പ്രോക്രൂസ്റ്റേസിന്റെ കട്ടിലും എത്തിയിരിക്കുന്നു........
(.കലിപൂണ്ട് )
തിസ്യൂസ്: ഹേ ഇരുളില്‍ മറഞ്ഞിരിക്കുന്ന നിശചാര .....നമ്മുടെ മാര്‍ഗം തടഞ്ഞു നാം ആരെന്നു ചോതിക്കുവാന്‍ മാത്രം ധിക്കാരി നീ അര്..........?

പ്രോക്രൂസ്റ്റേസ്:  ഞാന്‍പ്രോക്രൂസ്റ്റേസ്......ഇദന്‍സിന്റെ പേടിസ്വപ്നം .... നിശയുടെ കാവല്‍ക്കാരന്‍
 (അഭിമാനത്തോടെ)
തിസ്യൂസ്: : സകല തിമ്മകളുടെയും നാഥാ.... നിന്റെു പരാക്രമത്തിന്റെു കഥകള്‍ നാം ഒത്തിരികേട്ടിരിക്കുന്നു.......അന്നുമുതല്‍  നാം നിന്നെയുംകാത്തിരിക്കുകയായിരുന്നു..
പ്രോക്രൂസ്റ്റേസ്: എങ്കില് ............വാ ............ധികാരി
(ഇരുമ്പു കൂടമുയര്‍ത്തി അവനെ ആക്രമിക്കുന്നു)
(സംഘര്‍ഷ സംഗീതം)
(ഘോര സംഘടനം)
(സംഘടനത്തിനോടുവില്‍പ്രോക്രൂസ്റ്റേസിനെ അവന്‍റെ കട്ടലില്‍ ഇട്ടു വാദിക്കുന്നു )
പശ്ചോത്തലത്തിൽ ഉയര്‍ന്നവരുന്നകവിതപ്രോക്രൂസ്റ്റേസ് (ഹോമാറിനാത്മ വിപഞ്ചി)
ഇരുമ്പു കട്ടലില്‍ ചത്തു മലച്ചു കിടക്കുന്ന പ്രോക്രൂസ്റ്റേസ്.........അവന്റെ നെഞ്ചില്‍ കുത്തിയിറക്കിയ വാള് മായ്  വിജയ ശ്രീലാളിതിനായി നില്‍ക്കുന്ന
തിസ്യൂസ്:)
(തുടികൊട്ടി പാടിവരുന്നപൊട്ടന്‍തെയ്യും ) 
(കവിതപ്രോക്രൂസ്റ്റേസ്  തുടരുന്നു(അബ്ദ ശതങ്ങള്‍) വരിയാകുമ്പോള്‍ വേദി ഒഴിയുന്നപൊട്ടന്‍തെയ്യുവും തിസ്യൂസും)
(പ്രോക്രൂസ്റ്റേസിന് ജീവന്‍ വെക്കുന്നു (പ്രോക്രൂസ്റ്റേസ് പുനര്‍ജീവിച്ചു)അവന്‍ആര്‍ത്തുഅട്ടഹസിക്കുന്നു ......അവനൊപ്പം (ആര്‍പ്പുവിളികളും അട്ടഹാസങ്ങളുമായ് കയ്യില്‍ മരകായുധങ്ങളോടെ വേദി നിറഞ്ഞാടുന്ന കുറെ കറുത്ത ഭീകര രൂപങ്ങള്‍ ) 
(അവര്‍ വേദി ഒഴിയുന്നു)
PART G
(വിജനവുും .........ഭയാനകുവും അമൂര്‍ത്തവുമായ പാശ്ചാത്തലം ..........പാറക്കെട്ടുകള്‍ നിറഞ്ഞിടത്തു തലയോട്ടികളുും അസ്ഥികളുും കാണാം  .
അതിനുമുമ്പില് ഇരുവശത്തുമായ് നിലപടുത്തറ പോലെ രണ്ടു തറള്‍..............അവയ്ക് നടവിലായ് ഒരു ഇരുുംമ്പുകട്ടില് .)
(രണ്ട്കറുത്ത ഭീകര രൂപങ്ങള്‍  ഒരു പാവം മനുഷ്യനെ മര്‍ദിച്ചു കൊണ്ടുവരുന്നു)
ഭീകര രൂപം : ഇവന്‍ നമ്മുക്ക് നിഷിദ്ധമായ മാംസം ഭക്ഷിച്ചവന്‍ ..........ഇവനെ കൂട്ടിലടച്ചു പരസ്യ വിചാരണ നടത്തണം.........
(അവരവനെ കട്ടലില്‍ കയറ്റി ചാട്ടവറിനടിക്കുന്നു)
(സംഘര്‍ഷ സംഗീതം)
ഭീകര രൂപം : ആന്റരങ്കിലും ഇതാവർത്തിചാല്‍ നിങ്ങള്‍ക്കും ഇതെ ഗതി ഓര്‍ത്തോ..........
(കാണികളെ ചൂണ്ടി)
(സംഘര്‍ഷ സംഗീതം മുറുകുമ്പോള്‍)കടന്നു വരുന്ന പൊട്ടന്‍തെയ്യുവും)
പൊട്ടന്‍തെയ്യം:നിര്‍ത്ത് .....കൂടിലടച്ചു പരസ്യ വിചാരണ നടത്തേണ്ടത് ...ഇവനെയല്ല .......നിങ്ങളെ യാണ് അഭിനവ പ്രോക്രൂസ്റ്റേസുകളായനിങ്ങളെയാണ് ..........
 (കറുത്ത ഭീകര രൂപങ്ങള്ളെ ചൂണ്ടി)

(ആര്‍പ്പും അട്ടഹസങ്ങളുമായി പ്രോക്രൂസ്റ്റേസിനെ ആനയിച്ചു കൊണ്ടുവരുന ജനങ്ങള്‍ അവന്റെ കഴുത്തിലുും കയ്യിലുും അവര്‍ കുരിക്കിട്ടു പിടിച്ചിരികുന്നു .ചിലര്‍ മര്‍ദിക്കുന്നുണ്ട്)
(സംഘര്‍ഷ സംഗീതം)

ജനം:ഇവന്‍ ഒറ്റുക്കാരന്‍..........നമ്മുടെ വീരനായകര്‍ കഴുമരം കയറുമ്പോള്‍..............മൌനം ഭജിച്ച് പെറ്റനാടിനെ വിദേശികള്‍ക്ക്  ഒറ്റുക്കോടുത്തവന്‍
(അവര്‍അവനെ ചാട്ടവാറിനടിക്കുന്നു)
ജനം:ഇവള്‍ പെണ്‍ക്കുട്ടികളെ വഴിതെറ്‍റിക്കുന്നവള്‍ .............മാതൃത്വത്തിന്റെു മഹത്വം
.......മറച്ച് വെച്ച് പെണ്‍ക്കുട്ടികളെ പുരുഷനാക്കി സ്ത്രീത്വം നശിപ്പിക്കുന്നവള്‍.......
(സംഘര്‍ഷ സംഗീതം)
                                                    (അവര്‍അവനെ ചാട്ടവാറിനടിക്കുന്നു)

ജനം:ഇവന്‍ കുത്തകള്‍ക്ക്കൂട്ടുനിന്ന്  ...........അത്താഴ പഷിണിക്കാരനു ..........അന്തർമുഖത്വം സൃഷ്ടിച്ചു..........ഇവന്റെു ഉല്‍പ്പന്നങ്ങള്‍ ...........അവനു കേട്ടിയെല്‍പ്പിച്ചു ..........അവന്‍റെ സമ്പാദ്യം കൊള്ളയടിച്ചവനെ കടക്കെണിയില്‍ തള്ളി വിട്ടവന്‍
(സംഘര്‍ഷ സംഗീതം)
                                                    (അവര്‍അവനെ ചാട്ടവാറിനടിക്കുന്നു)

ജനം:ഇവന്‍ നവമാധ്യമ ഭീകരന്‍..............കുഞ്ഞു മസ്ഥിഷ്ക്കങ്ങളില്‍ അശ്ലീലം കുത്തിനിറച്ച് ................അവന്റെു ധാർമികതയും ദിശാബോധവും കശകിഏറിഞ്ഞ് ......അവനെ അരാജകത്തത്തിലേക്ക് തള്ളിയിട്ടവന്‍.........
(സംഘര്‍ഷ സംഗീതം)
                                                    (അവര്‍അവനെ ചാട്ടവാറിനടിക്കുന്നു)
.

ജനം:ഇവന്‍ വിദ്യഭ്യാസ കച്ചവടക്കാരന്‍....... ധാർമികതയും.... മൂല്യവും പകരേണ്ട വിദ്യ ........സമ്പത്ത് മാത്രം മാനദണ്ടമാക്കി................. വിദ്യഭ്യാസം കമ്പോള വല്കക്കരിച്ച് .........സമൂഹം മലീമസമാക്കിയവന്‍
(സംഘര്‍ഷ സംഗീതം)
                                                    (അവര്‍അവനെ ചാട്ടവാറിനടിക്കുന്നു)
 അതിനിടയില്‍ കുരുക്കു പൊട്ടിച്ചു ജനങ്ങളെ തട്ടി തെറിപ്പിക്കുന്ന പ്രോക്രൂസ്റ്റേസ്അവന്‍പൂര്‍വാധികംശക്ത്തിപ്രാപിച്ചിരിക്കുന്നു
ഉയര്‍ന്നവരുന്നകവിതപ്രോക്രൂസ്റ്റേസ് (അബ്ദ ശതങ്ങള്‍
(ആര്‍പ്പുവിളികളും അട്ടഹാസങ്ങളുമായ് കയ്യില്‍ മരകായുധങ്ങളോടെ വേദി നിറഞ്ഞാടുന്ന കുറെ കറുത്ത ഭീകര രൂപങ്ങള്‍ ) 
(പൊട്ടന്‍തെയ്യം: കടന്നു വരുന്നു) 
(കറുത്ത ഭീകര രൂപങ്ങളുംപ്രോക്രൂസ്റ്റേസും വേദി ഒഴിയുന്നു)
ജനം:അവന്‍വീണ്ടും വരുമോ നമ്മുന്റട രക്ഷകന്‍............ തീസ്യുസ്സ് .............
(വീണുകിടക്കുനിടത്തുനിന്ന് എഴുനേറ്റു)
(പൊട്ടന്‍തെയ്യം:അവന്‍ ........ വരും .................ചക്രവാളങ്ങള്‍ ഇരുണ്ട് തുടങ്ങുമ്പോള്‍.....ഒത്തിരി പ്രകാശവുമായി......അവന്‍ ലോകത്തിന്റെു .......പലയിടങ്ങളില്‍ .........പലപേരുകളില്‍ വനിട്ടുണ്ട് ....... പക്ഷെ........നമ്മുടെ കണ്ണിലെ അന്ധകാരം ........അവനെ നമ്മളില്‍ നിനും മറച്ചു വെച്ചു......... ........ഇപ്പോഴും അവന്‍ നമ്മുക്കിടയിലെവിടെയോണ്ട്..........
(ഉയര്‍ന്നവരുന്നകവിതപ്രോക്രൂസ്റ്റേസ് (ഉയത്തെഴുനെറ്റു പ്രയത്ന
അവര്‍ പരസ്പരം തിസുസിനെ അവര്‍ക്കിടയില്‍ തിരയുകയാണ് .........ആനോട്ടം കണികള്‍ക്കിടയിലേക്കും  നീളുന്നു............. )

കര്‍ട്ടന്‍

Tuesday 26 December 2017

LUCIFER WHY THUS?





മലയാള സിനിമ പ്രതിസന്ധികളും ഭാവിയും
 ന്താണിപ്പോൾ മലയാള സിനിമയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് .നിത്യേന എന്നപോലെ പുതിയ വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു .എന്ത് കൊണ്ടാണിങ്ങനെസംഭവങ്ങ ഉണ്ടാകുന്നത് .ആലോചിക്കേണ്ട സങ്കതിയാണ് .ആരാണ് ഇതിനു ഉത്തരവാദികൾ .സിനിമ ലോകത്തു മാത്രമല്ല ഇത് കാണുന്നത്  കേരളത്തിൽഎല്ലായിടത്തുംഉണ്ട് .പലവിധത്തിൽ .സിനിമ ലോക മാകുമ്പോൾ അതീവ ശ്രദ്ധ ലഭിക്കുന്നു .അത്രമാത്രം . എന്തായിരുന്നു  നമ്മുടെ കേരളം  ,എന്തായിരുന്നു  നമ്മുടെ സിനിമ ?


 മ ല യാ ളം സി നിമക്കു വളരെ സുന്ദരമായ ഭുതകലമുണ്ടായിരുന്നു .
ലോക സിനിമയുടെ ചെറു ചലനം പോലും അതു ഉള്കൊണ്ടിരുന്നു
.ജെ .സി .ഡാനിയല്‍ എന്ന പ്രതിഭ ധനനായ ത്യാഗി യുടെ ജീവിതം മലയാളം സിനിമയുടെ ചരിത്രവുമായി ഇടചെര്‍ന്നിരിക്കുന്നു .
സെല്ലുലോയ്ഡ് എന്ന സിനിമയിലൂടെ കമൽ അത് തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ടല്ലോ?
ലോകസിനിമയോടൊപ്പം മലയാളവും സംസാരിക്കുകയും വര്‍ണമണിയുകയും ചെയ്തു നമ്മുടെ സിനിമ .
മലയാളം സിനിമ മറ്റു ഇന്ത്യന്‍ ഭാഷകളില്‍നിന്നു വ്യത്യസ്തമായി പ്രമേയത്തിലും സാങ്കേതികതയിലും ബഹുദൂരം മുന്നിലായിരുന്നു .
രാമുകാര്യാട്ട് ,പി .ഭാസ്കരന്‍ ,എം .ടി ,ഭരതന്‍ ,പത്മരാജന്‍ , വിന്‍ സെന്‍റ് ,ഷാജി .എം കരുണ്‍ ,അടൂര്‍ ഗോന്പാലകൃഷ്ണന്‍, അരവ്വിന്ദന്‍ ,സേതുമാധവന്‍, തുടങ്ങിയ പ്രതിഭകള്‍ ആ സുവര്‍ണ കാലത്തിന്‍റെ സുകൃതമായിരുന്നു .


പഴയകാലനടന്മാരില്‍ സത്യന്‍,നസീര്‍ ,മധു ,കൊട്ടാരക്കര ,കൊടിയേറ്റം ഗോപി ,പി .ജെ .ആന്റണി ,ശങ്കരാടി ,ബഹദൂര്‍ ,കരമന ,തിലകന്‍ തുടങ്ങിയ അഭിനയ മഹാപ്രതിഭകള്‍ അടക്കിവാണിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു .ദ്വിമാന തലത്തില്‍ ഇരുളും വെളിച്ചവും ഇടകലര്‍ന സുന്ദര അഭ്ര കാവ്യങ്ങള്‍ മലയാളത്തിന്‍റെ അഭിമാനമായിരുന്നു .


മലയാളം സിനിമ സാങ്കേതികമായി ഒരു പാട് വളര്‍ന്നു ത്രിമാന ദൃശ്യങ്ങളും (3 D ) ത്രിമാന ശബ്ദവിന്യാസവും മലയാളം സിനിമക്കു സ്വെന്തമായി.
സിനിമയോടൊപം നടന്മാരും വളര്‍ന്നു; താരങ്ങളായി.
അവിടെ സിനിമയുടെ ജീര്‍ണതയുടെ തുടക്കം.

താരങ്ങള്‍

താരങ്ങളെ സൃഷ്ടിച്ചത് യഥാര്‍ത്ഥത്തില്‍ ജനങ്ങളല്ല. മറിച്ചു ആര്‍ത്തിമൂത്ത നിർമാതാക്കള്‍ ആണ് .അവര്‍ നടന്‍ മാര്‍ക്കു അര്‍ഹിച്ചതിലും നല്‍കാന്‍ മത്സരിച്ചുമുന്നോട്ടു വന്നു .അവസരങ്ങള്‍ പാഴക്കുന്നവരല്ല നട്ന്മ്മാര്‍ . എന്തെന്നാല്‍ അവരും മലയാളികള്‍ ആണല്ലോ .നടന്മാരുടെ അനാവശ്യ ആര്‍ഭാടങ്ങളും പൊങ്ങച്ചങ്ങളും സിനിമാനിര്‍മാനത്തിന്റെ ചെലവ് വര്‍ധിപ്പിച്ചു .ഒരുസിനിമയുടെ നിർമാണ ചെലവിന്റെ സിംഹഭാഗവും താരങ്ങളുടെ പ്രതിഫലമായി മാറിയതോടെ സാങ്കേതികത മലയാളത്തിൽ നിന്നുംപടിയിറങ്ങി .സാധാരണക്കാരായ മലയാളികൾ ആണല്ലോ ഇവരുടെ ടാർജെറ് ഓഡിയൻസ് . അവരുടെ അധ്വാനത്തിന്റെ ഒരു വിഹിത മാണല്ലോ സിനിമാക്കാരുടെ ലാഭ മായി മാറുന്നത് . എന്ത് കൊണ്ട് അത് ഓർക്കുന്നില്ല .


താരങ്ങളും മാഫിയയും (edit)


സമൂഹത്തിന്റെ എല്ലാ ജീര്ണതകളും അതിന്റെ പര്യമതയിൽ നമുക്ക് സിനിമ മേഖലയിൽ ദർശിക്കാനാകും .ബോളിവുഡും അധോലോകവും തമ്മിലുള്ള അവിശുദ്ധ ബന്ധം പോലെ മോളിവുഡിലും ക്രിമിനൽ ബന്ധം വളരെയേറെ ഉണ്ടെന്നു ആ മേഖലയിൽ ഉള്ളവർതന്നെ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു .സിനിമനിർമാണം ആരംഭിക്കുന്നത് തന്നെ ഒരു മാഫിയ പ്രവർത്തനം പോലെയായിട്ടുണ്ട് . അത് നികുതിവെട്ടിപ്പിനുള്ള വഴികൾ , റിയൽ എസ്റ്റേറ്റ് ,ബ്ലാക്ക് മണി ,ബ്ലേഡ് തുടങ്ങിയഇടപാടിനു അറിയപ്പെടുന്ന ഗുണ്ടകൾ ആണ് പിണിയാളർ എന്ന് ആർക്കാണറിയാത്തത് .താരങ്ങളാണല്ലോ അവരെ തിരഞ്ഞെടുക്കുന്നതും നിയമിക്കുന്നതും .

എതിരാളിയുടെ സിനിമയെ തകർക്കാനും ,വിലക്കാനും വേണ്ടി വന്നാൽ തട്ടിക്കൊണ്ടു പോകാനും വരെ ഇവരെ ഉപയോഗിക്കുന്നത് കാണാം മോളിവുഡിൽ.പണമിടപാട് മാത്രമല്ല ലഹരിയും ഇത്തരക്കാരുടെ മാർഗമാണ് .അതാണല്ലോ അവരുടെ സിനിമയിൽ നിർലോഭം കാണിക്കുന്നത്.കൊച്ചി ക്ക് ഇതിൽ പങ്കുണ്ടോ?ഉണ്ടായിരിക്കാം ? അറിയില്ല? പണവും പ്രശസ്തി യും മാത്രമാണോ സിനിമ ?


ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയത് ഇതിലെ അവസാനത്തേതാണ്. ജന പ്രിയനാണല്ലോ ഇതിലെ വില്ലൻ. ഇപ്പോൾ ജയിലിലും ആയി .ജാമ്യം ലഭിക്കാൻ സാധ്യതയൊന്നും കാണുന്നില്ല . സർക്കാർ അവാർഡ് വാങ്ങിയ നടന്റെ പുത്രനും തന്റെ സിനിമയിൽ സ്ത്രീ ശരീരത്തിന്റെ ഡ്യൂപ്പിനെ ഉപയോഗിച്ചതിന് അശ്ലീലം പറഞ്ഞതിനും നടപടികൾ നേരിടുകയാണ് .ഇവരുടെ സിനിമയിലും ഇതല്ലേ കാണിക്കുന്നത് . ഇതൊന്നും സിനിമയിലെ ആദ്യ സംഭവമാകാൻ വഴിയില്ല .ഇപ്പോൾ പുറത്തു വന്നു . അതുകൊണ്ടു മാധ്യമ ശ്രദ്ധ നേടി എന്ന് മാത്രം .

എന്തൊരു നാണക്കേട്!

സിനിമാക്കാർക്ക് മാത്രമല്ല നമ്മൾ കേര ളീയർക്കും! സിനിമയ്ക്ക് മാത്രമല്ല സിനിമ പ്രവർത്തകർക്കും സമൂഹത്തെ സ്വാധീനിക്കുവാൻ ശേഷിയുണ്ട്. അതുകൊണ്ടാണല്ലോ അവരെ സർക്കാർ പദ്ധതികളുടെ പരസ്യങ്ങൾ കായി വിളിക്കുന്നത്.അവിടെ അവരുടെ പോസിറ്റീവ് ആസ്പെക്ട ആണ് ഉപയോഗിക്കുന്നത് .എന്നാൽ അവരുടെ പ്രവർത്തികൾ എന്താണ്, എല്ലാം നെഗറ്റീവ് അല്ലെ ?. എന്താണ് അവർ അത് മനസ്സിലാക്കാത്തത് .
എന്താണിത് ?

ഇവർക്കു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിയുന്ന വരല്ലേ ?
സിനിമ ജനപ്രിയ കലയല്ലേ ?
ആയതിനാൽ ഇത്തരം സാഹചര്യങ്ങളിൽ/ കുറ്റകൃത്യങ്ങളിൽ ഈ വക സെലിബ്രിറ്റി പുള്ളികൾക്കു പരമാവധി ശിക്ഷ തന്നെ നൽകേണ്ടതുണ്ട് .
അത് പൊതുജനത്തിനു ഒരു പാഠമായിരിക്കുകയും ചെയ്യും അതിൽ യാതൊരു സംശയവുമില്ല !!!!!!!!!!!! 

താരങ്ങളും ഇന്നതെ അവസ്ഥയും 

ആരാണ്  താരങ്ങൾ .വിണ്ണിലേതാവാൻ തരമില്ല .അവ സ്വയം പ്രകാശിക്കുമല്ലോ ?മണ്ണിലെ  ഈ താരങ്ങൾക്കു പ്രഭ നൽകുന്നത് ആരായിരിക്കും .സംശയമെന്ത്  നമ്മൾ ആകുന്ന പ്രേക്ഷകർ തന്നെ ! അപ്പോൾ പ്രഭ ചൊരിയുന്ന പ്രേക്ഷനെ മറന്നലോ ? ആ മറവിയാണ് നാം ഇപ്പോൾ കാണുന്ന സംഭവ വികാസങ്ങൾക്കു ഹേതു  എന്നുപറയാതെ തരമില്ല ! താര മായി ആരും ജനിക്കുന്നില്ല സമൂഹമാണ്  നടനെ താരമാക്കുന്നതു ?താരമാകുന്നതോടെ നടന്റെ  മൂല്യം വർധിക്കുന്നു , ഒപ്പം ഗർവ്വും  പണത്തിനോടുള്ള ആർത്തിയും . കുമിഞ്ഞു കൂടുന്ന പണം വ്യവസ്ഥാപിത രീതിയിലൂടെ ക്രയ വിക്രയം ചെയ്യുന്നതിന് പകരം നിയമവിധേയമല്ലാത്ത കുറുക്കു വഴികൾ തേടുന്നു . അത് സിനിമ നിർമിക്കുന്നത് മുതൽ തുടങ്ങുന്നു

താരത്തിന്‍റെ ഡേറ്റ് സംഘടിപ്പിക്കുന്ന സംവിധായകൻ എന്ന വിരുതന്‍ നിക്ഷിപ്ത തല്പര്യകാരെ നിര്‍മാതകളായി ഇറക്കുന്നു , എല്ലാം താരത്തിന്‍റെ ഇഷ്ട തിനുവിട്ടു ഒരു തട്ടികൂടു പടമെടുക്കുന്നു ,പ്രമേയത്തിലോ സാങ്കേതികത്വത്തിലോ ഒരു പുതുമയുമില്ലാത്ത ഈ താര ചിത്രങ്ങള്‍ ബോക്സ്‌ ഓഫീസി ല്‍ മുക്ക് കുത്തി വീഴുന്നു .താരങ്ങള്‍ക്കു ഒരു നഷ്ടവും ഉണ്ടാകുന്നില്ല , അവര്‍ അടു ത്ത സിനിമ ആഭാസ ത്തിനു പോകുന്നു . പാവം ജനം തിയേറ്റര്‍ കാണു മ്പോള്‍ ജീവനും കൊണ്ട് ഓടുന്നു , അല്ലാതെ അവരെന്തു ചെയ്യാന്‍ ??????????

താരങ്ങള്‍ എന്നാല്‍ മനസിലെത്തുക മമ്മുട്ടി,മോഹന്‍ലാല്‍ എന്നീ പേരുകളാണ് .
ഇവർ മാത്രമാണോ ഈ അവസ്ഥക്കുകാരണം .
ആവാന്‍ തരമില്ല .
പക്ഷേ പ്രതിഭാശാലികളായ ഈ നടന്‍മാര്‍ അതിനൊത്ത് ഉയരതാതുകാരണം പ്രതിസന്ധികള്‍ സിനിമയിലുണ്ടാകുന്നുണ്ട് എന്നുപരയതെ തരമില്ല .

അതിനുദാഹരണമാണല്ലോ അവരുടെ പടങ്ങള്‍ ബോക്സ്‌ ഓഫീസില്‍ തലക്കുത്തിവീഴുന്നത് .അവയുടെ ദയനീയമായ തിയേറ്റര്‍ കളക്ഷന്‍ മറ്റെന്താണ്‌ കാ ണി ക്കുന്നത് .
സാറ്റ് ലൈറ്റ് റൈറ്റ് ,ഓവര്‍സീസ് മൂല്യമ്മാത്രമണോ സിനിമയുടെവിജയമെന്നു പരയുന്നത് ? .
പിന്നെന്തിനാണിവര്‍ സിനിമ, തിയേറ്ററില്‍ റിലീസ് ചെയ്യുന്നത് ; ചടങ്ങിനുവേണ്ടിമത്രമാകാന്‍ തരമില്ല .
ഇത്തരം സൃഷ്ടികള്‍ സ്ക്രീനില്‍ കാണുമ്പോള്‍ സഹതാപമാണ് തോന്നുക ;അതുണ്ടാക്കിയവരോടും കാണുന്നവരോടും !!!!!
ഈ സിനിമകൾ പിന്നീട് ബ്ലോക് ബസ്റ്റർ എന്ന പേരിൽ ടിവിയിൽ കാണിക്കുമ്പോൾ കരച്ചിലാണ് വരിക !!

.ഇതു ആർക്കു വേണ്ടി യാ ണ് നിര്‍മിക്കപ്പെടുന്നത് ; അറിയില്ല .പക്ഷെ തിയേറ്റര്‍ കളുടെ സ്ഥ ല ത്ത് കല്യാണ മണ്ടപങ്ങളുടെ എണ്ണ o വര്‍ദ്ധി കുകയാണ്‌ ..കാണികളുടെ എണ്ണം കുറയുകയും .....എന്തായിരിക്കും മലയാള സിനിമയുടെഭാവി . സിനിമാകളിലെതുപോലെ ഫ്ലാഷ്ബാക്കിൽ സിനിമ ഓർമ്മകൾ അയവിറക്കേണ്ടി വരുമോ ????????????????

പിന്നെയുള്ള പുതിയ പ്രവണത ,ഈ രംഗത്തേക്ക് എത്തുന്നവരില്‍ 75% ഇല്‍ അധികവും താര സന്താനങ്ങളാകുന്നു എന്നതാണ് .


പ്രമേയങ്ങള്‍

നായകനും നായികയും തമ്മിലുള്ള പ്രണയവും പ്രതിസന്ധി കൊടുവിലത്തെ വിവാഹവുമാണ് എന്നും മലയാളസിനിമയിലെ പ്രമേയം .അതില്‍ ഒരു മാറ്റവുമില്ല .നായകൻറെ യും നായികയുടെയും പശ്ചാത്തലങ്ങള്‍ പരസ്പരം മാറുമെന്നു മാത്രം .

ഗോഡ് ഫാദർ എന്ന ഹിറ്റ്‌ ചിത്രത്തോടെ കുടുംബങ്ങ ൾ തമ്മി ല്ലുള്ള കുടിപകയുടെ കഥ മലയാളത്തിലേക്ക് കുടിയേറി . ആ പാറ്റെണില്‍ എത്രസിനിമാ കൾ പുറതിരങ്ങി . ചരിത്രസിനിമകള്‍ വളച്ചൊടിച്ച അസംബന്ധങ്ങളാണ്; രാഷ്ട്രീയ സിനിമകള്‍ എന്നാല്‍ മണിക്കൂര്‍ കണക്കിന് നീളുന്ന ഡയലോഗ്ഗും , പുലഭ്യം പറച്ചിലും മാത്രമായി . മലയാളസിനിമയില്‍ .ഹാസ്യഭാവം ഒരുതരം കൊമാളിതത്തിനു വഴിമാറി . അത് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്ന വഴിപാടുമാത്രമായി .ത്വ യാർഥ പ്രയോഗങ്ങളാണിപ്പോൾ തമാശ എന്ന പേരിൽ വരുന്നത്.

"പക്ഷേങ്കി , എല്ലാവരും കേള്‍ക്കാൻ വേണ്ടി പറേവ , കാവില്ലമ്മേ ,ഈശ്വരന്മാരോട് നന്ദിപറയാന്‍ , ചിരിപ്പ്ച്ചതിനു ; കരയിച്ചതിനു എല്ലാത്തിനു നന്ദി .." ഇങ്ങനെ എത്ര വാചകങ്ങള്‍ ഒരു മാറ്റവുമില്ലാതെ എത്രസിനിമയില്‍ ന മമള്‍ കേട്ടു. സം ഖ ട്ട ന രംഗങ്ങളെ കുറിച്ച് പറയുകയും വേണ്ട .......
വര്‍ത്തമാന സിനിമ
ഇപ്പോഴത്തെ മലയാള സിനിമ വല്ലാത്തൊരു പ്രതിസന്ധിയിലാണ് , അതിന്‍റെ എല്ലാ രംഗത്തും . അതായത് തിരകഥരചന,ഗാനരചന,സംഗീതം തുടങ്ങിയ മേഘലകളിൽ എല്ലാം ഇത് സ്പഷ്ടമാണ് . വിദേശ ഡി .വി .ഡി കളാണ് ഇവയുടെ അവലംബം. അതുകൊണ്ടുതന്നെ അതില്‍ മലയാളിതമില്ലതാകുന്നു .
സംഗീതം
പുതിയ പടങ്ങളിലെ എത്ര പാട്ടുകള്‍ ഇന്നു മലയാളിയുടെ മനസിലുണ്ടാകും . എം . ജയചന്ദ്രനും , മോഹന്സിതാരയും ബിജിപാലും ഇടക്ക് പ്രതീക്ഷ തരുന്നു . അത്രയെങ്കിലും ആശ്വാസം . മലയാളം പാടുകളില്‍ എന്തിനാണാവോ ഇംഗ്ലീഷ് ആക് സെന്‍റ് .മോഹൻ സിതാര ഇത് നാടൻ ഈണത്തിലും പ്രയോഗിക്കുന്നത് കാണാം !ഗോപി സുന്ദർ, കോപ്പി സുന്ദരമായി ചെയ്യുന്നു. രചന യുടെ കാര്യം പറയുമ്പോൾ കൈതപ്രം,പുത്തഞ്ചേരി തുടങ്ങിയവർക്ക് ശേഷം ശു ന്യത അനുഭവ പെടുന്നുണ്ട് .റഫിഖ് അഹമ്മദ് നല്ല കവിയാണ് പക്ഷെ സിനിമാഗാനങ്ങൾ അത്രയ്ക്ക് പോരാ . സിനിമാറ്റിക് ആയി രചന നടത്തുന്നത് ഹരി നാരായണൻ ആണെന്ന് പറയാതെ തരമില്ല .

താര സന്താനങ്ങൾ
പിന്നെയുള്ള പുതിയ പ്രവണത ,സിനിമ രംഗത്തേക്ക് എത്തുന്നവരില്‍ 75% ഇല്‍ അധികവും താര സന്താനങ്ങളാകുന്നു എന്നതാണ് .

പൃഥ്വിരാജ് -സുകുമാരൻ
ഇന്ദ്രജിത് - സുകുമാരൻ
സായ് കുമാർ -കൊട്ടാരക്കര
ബോബൻ - ആലം മൂഢൻ
കുഞ്ചാക്കോ ബോബൻ
ജിഷ്ണു -രാഘവൻ
സിദ്ധാർഥ് -ഭരതൻ
ദുല്ഖര് സൽമാൻ -മമ്മുട്ടി
കാളിദാസ് - ജയറാം
പ്രണവ് - മോഹൻലാൽ
കൂടാതെ മുകേഷ്, സുരേഷ് ഗോപി , സിദ്ധിക്ക് ,മണിയൻ പിള്ള രാജു തുടങ്ങിയവരുടെ മക്കളുമുണ്ട് .

കഴിവും പ്രതിഭയും ഉള്ളവര്‍ ആ കുട്ടത്തില്‍ ഉണ്ടായേകാം . പക്ഷെ എത്ര പേര്‍ക്ക് ?.



                                    ENTE BLOG VAYICHATHINU NANDI



















Monday 25 December 2017

ബിഗ്‌ ബജറ്റും - മലയാള സിനിമയും

  ഇവര്‍ക്ക്  എന്തുപറ്റി -മലയാള  സിനിമയില്‍ 

                                                      മലയാളസിനിമയുടെ  ഇപ്പോഴത്തെ  അവസ്ഥ കണുമ്പോള്‍  നാം സ്വയം  ചോദിച്ചു പോകുന്നതാണിത്‌ ; ഇവര്‍ക്കെല്ലാം  എന്തുപറ്റി? . മലയാളത്തിനു ഒരു പാട് നല്ല സിനിമകള്‍ സമ്മാനിച്ച  നടന്‍ മാരും  ടെക്നി ഷ ന്‍ സും  ഇപ്പോള്‍  എന്താണ് ഇങ്ങനെ ?പ്രായമേരുന്നത് മാത്രമാണോ കുഴപ്പങ്ങള്‍ക് കാരണം .അറിയില്ല ?ഒരുപക്ഷെ പ്രേക്ഷക  അഭിരുചി മാറിയതാകം . എന്തുതന്നെ ആയാലും  വല്ലാത്ത അവസ്ഥയിലുടെ   ആണ് സിനിമ  പോകുന്നത് .ആ അവസ്ഥകള്‍ എന്തൊക്കെയാവാം ?.
മോഹന്‍ലാല്‍ 


                             മലയാളത്തിന്‍റെ പുണ്യമെന്നു  വേണമെങ്കില്‍  ഇതേഹത്തെ വിശേഷി പ്പികാം .അസാധാരണമായ നടന വഴക്കമുള്ള നടനാണ്‌ മോഹന്‍ലാല്‍ . അദേ ഹത്തിന്റെ  തായി  എത്ര നല്ലകതപാത്രങ്ങളാണ്  നമ്മുക്ക് ലഭിച്ചത് .കിരീടം ,വാനപ്രസ്ഥം ഇവ ഇപ്പോഴും ഓര്‍ക്കുന്നത്  എന്തുകൊണ്ടാവാം? . ചിത്രം ,വിഷ്ണുലോകം,കിലുക്കം ,തെന്മാവിന്കൊമ്പത് ,ഏയ്‌ ഓടോ ,എന്നിഷ്ടം നിന്നിഷ്ടം എന്നീ ചിത്രങ്ങള്‍ അദേഹത്തിന്റെ നടനമികവാല്‍ വിജയം നേടിയവയാണ് .


വര്തമാനസിനിമയില്‍  മികവിന്റെ ഒരംശം പോലും കാണാനില്ല . തന്മാത്ര എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ  പ്രതിഭയുടെ  ഒരു മിന്നലാട്ടം   കാണുവാനായി .ലാലിന്റെ അനായാസ്സ നടനം എവിടെ പോയി ?. പുതിയ സിനിമകളില്‍ ഒരുതരം കാട്ടി കുട്ടലുകലനുള്ളത് .അടുത്ത കാലത്തെ ചിത്രങ്ങളില്‍ ഹലോ. ചോട്ടാ മുംബൈ ഇപ്പറഞ്ഞതിനു അപവാതമാണ് .ഏഞ്ചല്‍ ജോണ്‍ ,വാമനപുരം ബസ് രുട്ട് ,ഒന്നാമന്‍ ,പ്രജ ,താണ്ടവം ,നാട്ടുരാജാവ് ,അലിഭായി ,കൊളേജുകുമാരന്‍ ,അലെക്സന്ടെര്‍  ദി ഗ്രറ്റ് , ഒരുന്നാൾ വരും ,ഭഗവാന്‍ ,അറബിയും ഒടകവും,മഹാസമുദ്രം  തുടങ്ങി എത്ര ചീത്ത സിനിമയിലാണ് അദേഹം അഭിനയിച്ചത് . എന്തിനുവേണ്ടിയാണാവോ  ഈ സാഹസം ?.

1. പ്രായത്തിനു യോജിക്കുന്ന കഥാപാത്രങ്ങളെ  തിരെഞ്ഞെടുക്കുന്നതിലെ പിഴവ് .
2.മാറിയ ബോഡി ലങ്ങേജും  പൊണ്ണൻ തടിയും
3.സാധാരണ കഥാപാത്രങ്ങളും , അവയുടെ ചുറ്റുപ്പാടും  പാടെ ഉപേക്ഷിച്ചത് .
4.ഒരേ തരത്തില്ലുള്ള ,യാതൊരു  പുതുമയുമില്ലാത്ത കഥാപാത്രങ്ങള്‍
   മുതലായവ  അദേഹത്തിന്റെ  നടനമികവിനു കൂച്ച് വിലങ്ങിട്ടിടുണ്ടാകാം .

മമ്മുട്ടി 

                               കയറ്റിരക്കങ്ങളുടെ ഗ്രാഫ്  ഉള്ള നടനാണ്‌ മമ്മുട്ടി .ആദ്യ കാല  സിനിമയിലെ  അഭിനയം വളരെ ബോറും കൃത്രിമം  നിരഞ്ഞതുമാനെന്നു  പറയേണ്ടയ്തില്ലല്ലോ ?ഇടക്  ചില ഹിറ്റുകള്‍  പിന്നെ കുറെ  ഫ്ലോപ്പുകള്‍ അതാണ്‌ മമുട്ടിയുടെ കരിയര്‍ ഗ്രാഫ് . ന്യു  ഡല്‍ഹി പോലെ ചില ഹിറ്റു കളാ ണ്  ആ നടനെ രക്ഷിച്ചത്‌ .മതിലുകള്‍,അമരം ,വടക്കന്‍ വീരഗാഥ് ,ഡാനി,ഭൂത കണ്ണാടി ,വിധേയന്‍  തുടങ്ങിയവ എന്നും ഓര്‍കുന്ന സിനിമകളാണ് .പ്രായമേറിയപ്പോഴാണ്  മമ്മുട്ടി അഭിനയത്തിന്‍റെ രസതന്ത്രം മനസിലാകിയതെന്നു തോന്നുന്നു . അത് വര്‍ത്തമാന സിനിമയിലെ  കഥാപാത്ര അവതരണ ത്തിലുടെ  നമുക്ക്  മനസ്സിലാകുന്നണ്ട്  .പഴയകാല സിനമ യിലെ  മമ്മുട്ടി എത്ര അരസികമായാണ് കഥാപാത്രങ്ങളെ  അവതരിപ്പിച്ചിട്ടുള്ളത് .കുടാതെ ഒരേ ടൈപ് കഥാപാത്രങ്ങളും .പക്ഷെ  അണ്ണന്തമ്പി ,മായാവി ,പ്രഞ്ചിയേട്ടന്‍ ,തൊമ്മനും മക്കളും  വളരെ രസകരമായാണ്  അവതരിപ്പിച്ചിരിക്കുന്നത് .മായ ബസാര്‍ ,പ്രജാ പതി ,ലവ് ഇന്‍ സിങ്ങ്പോര്‍ തുടങ്ങിയവയില്‍ അഭിനയിക്കതിരിക്കാമായിരുന്നു .

1.ആവര്‍ത്തന വിരസമായ കഥാപാത്രങ്ങളും
2.പൊള്ളയായ കഥകളും
3.പ്രായതിനിണങ്ങാത്ത  കഥാപാത്രങ്ങളും പലപ്പോഴും അരോച്ചകമകുന്നുണ്ട് .
4.കുടുംബ കഥ  എന്ന പേരിൽ തട്ടി കൂട്ടുന്ന സിനിമകൾ ഇതിൽ എടുത്തു പറയേണ്ടതാണ് .

ജയറാം ,സുരേഷ് ഗോപി  തുടങ്ങിയവര്‍  തുടങ്ങിയിടത്തു  തന്നെ തുടരുകയാണ് . അഭിനയ പരിചയം വര്ഷങ്ങളുടെ ഉണ്ടെങ്കിലും അതൊന്നും  ഇവരുടെ സിനിമയിൽ കാണാനില്ല .

ദിലീപ് 



                          പുതിയ  നടന്മാരില്‍   അവസരങ്ങള്‍ കൊണ്ടും വൈവിദ്യം കൊണ്ടും ഭാഗ്യമുള്ള നടനാണ് ദിലീപ് .ഒരു മിനിമം ഗാരണ്ടി ചിത്രങ്ങള്‍ക് നല്‍കാന്‍ അദേഹത്തിന ആകുന്നുണ്ട് .തിളകം , പഞ്ചാബി ഹൌസ് ,കുഞ്ഞികുനന്‍ ,കുഞ്ഞാട് ,മയമോഹിനി,ചാന്ദുപൊട്ടു,റിങ് മാസ്റ്റർ     എന്നിവ ഇത്തരുണത്തില്‍ ഓര്‍മികാവുന്നവയാണ് . ഗരുഡ്,സ്പീഡ് ,ഫിലിം സ്റ്റാര്‍,ലൈഫ് ഓഫ് ജോസൂട്ടി ,ടു കൺട്രീസ്   തുടങ്ങിയവ ഒഴിവാക്കേണ്ടവ ആയിരുന്നു .

ജനപ്രിയ നായകൻ എന്ന പേരിൽ ഇപ്പോൾ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ എന്തിനു വേണ്ടിയാണാവോ ?പാവം പ്രേക്ഷകരെ ചിരിപ്പിക്കുവാനോ അതോ കരയിക്കുവാനോ  .മനസ്സിലാകുന്നില്ല !
 പൃഥ്വിരാജ്          
 പുതു നിരയിലെ നടൻ മാരിൽ പ്രതീക്ഷക്കു വകയുള്ളത്  ഇതേഹത്തിലാണ് .സിനിമകളുടെ യും കഥാ പാത്രങ്ങളുടെയും തിരഞ്ഞെടുപ്പിലെ സൂക്ഷ്മത തന്നെ കാരണം .സെല്ലോയ്ഡ് ,എന്ന് നിന്റെ മൊയ്‌ദീൻ ,പാവാട  എന്നീ ചിത്രങ്ങളിലെ കഥ പത്ര അവതരണ രീതി ശ്രദ്ധേയമാണ് .
 കുഞ്ചാക്കോ ബോബൻ
പുരോഗതിയുണ്ട്!  എന്നാൽ എത്ര ?ആലോചിക്കേണ്ടതാണ് .സിനിമകൾ രസകരവും വിജയം നേടിയവയും ആണ് .അഭിനയത്തിലെ ഏകമാന രീതി അരോചകം ആകുന്നുണ്ട് എന്ന് പറയാതെ തരമില്ല .ജമ്നാപ്യാരി എന്ന സിനിമകൊണ്ടു എന്താണാവോ ഉദ്ദേശ്ശിച്ചത് ?

ആസിഫ് അലി 
യാതൊന്നും പറയാനില്ല?. അഭിനയം "പടവലങ്ങ" പോലെ ആകുന്നു!!!!
 ഫഹദ് ഫാസിൽ 
ന്യു ജൻ  തരംഗത്തിൽ തിളങ്ങിയ നടനാണ്. തന്റെ പിതാവിന്റെ ബാലെ അഭിനയത്തിൽ നിന്നും മോചനം നേടിയിരിക്കുന്നു അദ്ദേഹം !ഭാഗ്യം !! .സ്വാഭാവിക അഭിനയം കാഴചവെക്കാനാകുന്നുണ്ട് !.ഡയമണ്ട് നെക്ലേസ് , ഇയ്യോബിന്റെ പുസ്തകം ,മഹേഷിന്റെ പ്രതികാരം  എന്നിവ പരാമർശമർഹിക്കുന്നവയാണ് .
 നിവിൻ പൊളി 
കഴിവിനേക്കാളുമുപരി ഭാഗ്യമുള്ള നടൻ .1983 വളെരെ നന്നായി ചെയ്യാൻ കഴിഞ്ഞിട്ടുള്ള സിനിമയാണ് . 

സത്യന്‍ അന്തികാട് 
ഇദ്ദേഹത്തിന്റെ സിനിമയിലെ ലാളിത്യവും നർമ്മവും എവിടെ പോയി ?നഴ്സറി കഥയിലെ ഗുണപാഠം പോലെ മെസ്സേജ് കുത്തി നിരക്കുകയാണിപ്പോൾ സിനിമകളിൽ  .ഭാഗ്യ ദേവതാ ,രസതന്ത്രം ഇതിനു ഉദാഹരണമാണ് .സമ്മതിക്കണം !!!





സിബിമലയില്‍ 

                            തനിയാവര്‍ത്തനം ,ആകശാദൂത് ,കിരീടം ,ചെങ്കോല്‍  എന്നീ സിനിമാകളിലുടെ മലയാളികളെ  വിസ്മയിപിച്ച  സംവിധായകനാണ് സിബി മലയില്‍ .1000 ഇല്‍  ഒരുവന്‍ ,മത്സരം , വയലിന്‍  എന്നീ സിനിമകള്‍  ഇദേഹം  ചെയ്യേണ്ടാതയിരുന്നോ ?  നല്ല crew  നഷ്ടപ്പെട്ടതകാമോ  ഇതിനു കാരണം ?.



                                                                                                പഴയ  തലമുറയിലെ ജോഷി , കമല്‍  പുതിയ കാലത്തും പ്രതീക്ഷകള്‍ തരുന്നുണ്ട്  .
കമലിന്റെ പെരുമഴക്കാലം, ഗദാമ ,സെല്ലുലോയ്ഡ്  എന്നിവ പ്രെത്യേക പരാമർശം അർഹിക്കുന്നവയാണ് . ചിത്രങ്ങളുടെ  വിജയം തന്നെ  നിതാനം .  ഫാസില്‍,വിജി തമ്പി ,തുളസിദാസ്  മുതല്‍ പേര്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല എന്നുവേണം മനസിലാക്കാന്‍ .     ഷാജി കൈലാസ് ,റാഫി മെകാര്‍തിന്‍  മുതലായവര്‍  തുടങ്ങിയിടത്  തന്നെ നിന്ന് ഉഴലുക യാണ്
ജയരാജ് ഒറ്റാൽ പോലുള്ള സിനിമകളിലൂടെ ചില എത്തിനോട്ടങ്ങൾ നടത്തുന്നുണ്ട് .  .       

രഞ്ജിത്ത് സിനിമകളിലെ  നായിക ,ഒരിക്കല്‍ കല്യാണം കഴിഞ്ഞവളോ  /മറ്റൊരാളെ  പ്രേമിചവളോ ആയിരിക്കും,നായകന്‍റെ കൂടെ  അലയുകയാണ്, മാറ്റമൊന്നും  കാണാനാകുന്നില്ല .   നായകന്‍  മീശ  പിരി നിറുത്തി .ഭാഗ്യം !!!            പ്രാഞ്ചിയേട്ടൻ വിസ്മരിക്കുന്നില്ല  അതോടൊപ്പം "ലോഹവും ".

പ്രിയദർശൻ പുതിയ പുതിയ കുപ്പിയിലേക്ക് പഴയ വീഞ്ഞ്  നിറച്ചു കൊണ്ടിരിക്കുന്നു കാക്കകുയിൽ   അറബീം ഒട്ടകവും    ആമയും  മുയലും തുടങ്ങിയവ ആർക്കുവേണ്ടിയാണാവോ ?.        ആരോടാണവോ ഈ വാശി?.അറിയില്ല ?

ലാൽ ജോസ്  എവിടെ പോയി ?സാങ്കേതിക മേന്മയിലെ അറിവ് ചിത്രങ്ങളിൽ കാണുവാനില്ല . ഏഴു സുന്ദര രാത്രികൾ എങ്ങനെ പടച്ചുവോ ?

എബ്രിഡ് ഷൈൻ ,ജൂഡ് അന്തോണി എന്നിവർ പ്രതീക്ഷ തരുന്നു

2015 -16  മലയാള സിനിമയെ സംബന്ധിച്ചിടത്തോളം  ഒരു നല്ല വർഷ ആയിരുന്നു. 
അമർ  അക്ബർ  അന്തോണി , പുലിമുരുകൻ തുടങ്ങിയവ തിയ്യറ്ററിൽ  ആളെകൂട്ടിയ ചിത്രങ്ങളാണ് .

അമർ അക്ബർ അന്തോണി
കോമഡി ഷോകളുടെ  കൂട്ടികെട്ടുകളുടെ വേലിയേറ്റത്താൽ ഓളമുണ്ടാക്കിയ സിനിമയാണ് അമർ  അക്ബർ  അന്തോണി.നാദിർഷ തന്റെ വരവ് ഈ ചിത്ര ത്തിലൂടെ അടയാളപ്പെടുത്തിയിരിക്കുന്നു .സാങ്കേതിക മേന്മ സിനിമയിൽ വ്യക്ത മായി ഉപയോഗിക്കാനാവുന്നില്ല .എന്നാലും ജനസാമാന്യത്തിന്റെ രുചിയറിഞ്ഞു ചെയ്യാനുള്ള സെൻസുണ്ട് !.

പുലിമുരുകൻ
വൈശാഖ് സിനിമകളുടെ സ്ഥിരം കെട്ടുകാഴ്ചകൾ  കുറവാണു പുലിമുരുകനിൽ . എന്നാൽ അസ്ഥിത്വമില്ലാത്ത  കഥാ ഘടനയും  കഥാപാത്രങ്ങളും എങ്ങനെ ആണ് ചിത്രത്തിന് ഇത്ര വലിയ വിജയം നേടിക്കൊടുത്തത് . ആലോചിക്കേണ്ടതാണ് .ആര് ?. നമ്മൾ തന്നെ .

 കാടരിക് ആയിട്ടുള്ള  പ്രദേശ വാസികളെ നാം കണ്ടിട്ടു ,മെലിഞ്ഞു ദൃഢ ഗാത്രർ ആയിരിക്കും .ജങ്ക് ഫുഡ് ഇല്ല എന്നത് തന്നെ അതിനു  കാരണം . മോഹൻ ലാലിനെയും  വിനു മോഹനെയും ,മോഹൻ ലാലിന്റെ കുട്ടികാലം അവതരിപ്പിച്ച ദേഹത്തേയും ആ കഥാപാത്രമായി കാണുമ്പോൾ ആരെങ്കിലും ചിരിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല .


വരയൻ പുലി എന്ന് സിനിമയിൽ കൂടെകൂടെ  പറയുന്ന കടുവ  വംശ നാശ  ഭീഷിണി നേരിടുന്നൊരു ജീവിയാണ്.അതിനെ വേട്ടയാടുന്നത് പോയിട്ട് നോക്കുന്നത് പോലും ശിക്ഷാർഹമാണ് ഇന്ത്യയിൽ . അതുകൊണ്ടാണല്ലോ  കടുവ തോലും ,ആന കൊമ്പും ,പാമ്പിൻ വിഷവും ,കാട്ടിറച്ചിയും എല്ലാം  സൂക്ഷിക്ക്ന്നതു  കുറ്റകരമായത് .ഇതെന്തു കഥ ?

കഞ്ചാവ് ,ചന്ദനം ഇത്യാദി വസ്തുക്കൾ തന്റെ  'കാഞ്ഞ ബുദ്ധി' ഉപയോഗിച്ച് കടത്തുന്ന നായകൻ എന്ത് സന്ദേശമാണ്  പൊതുജനത്തിന് നൽകുന്നത് .മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനികരമെന്നു സബ് ടൈറ്റിൽ  കാണിക്കുന്ന്നതു പോലെ കഞ്ചാവ് ,ചന്ദനം ഇത്യാദി വസ്തുക്കൾ കടത്തുന്നത്  ഹാനികരം എന്നോ മറ്റോ സബ് ടൈറ്റിൽ  കാണിക്കേണ്ടി വരും  തീർച്ച .

 ഇങ്ങനെ സകല ഭോഷത്തരങ്ങളുടെയും വിളനിലമായ നായകൻ എന്തുകൊണ്ടാണ് ജനങ്ങളാൽ സ്വീകരിക്കപ്പെടുന്നത്. അപകടകരമായ വസ്തുതയാണ് ഇത് സൂചിപ്പിക്കുന്നത് .വളരെ ഗൗരവത്തോടെയും ശാന്തതയോടെയും സരസവുമായി പറയേണ്ട കഥകൾ ഇങ്ങനെ വികലമാക്കപ്പെടുന്നത് എന്തുകൊണ്ടാണ് ?

മലയാള സിനിമ  നന്നാവുമെന്ന പ്രതീക്ഷയോടെ !!!!!!



എന്റെ ബ്ലോഗ് വായിച്ചതിന് നന്ദി !!!!!!!!!!!!!!!!!


Thursday 14 December 2017

മധുരം മലയാളം

ബൈജു ഇ കെ യുടെ ബ്ലോഗ്‌




   കേരളം, മലയാളി, മലയാളം  -                                            എവലുഷന്‍ (evolution) ആന്‍ഡ്‌ ഇന്‍വോലുഷന്‍(involution))
     

മലയാളഭാഷാ ദ്രാവിഡ ഭാഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഒന്നാണ്. സ്വന്തമായൊരു സുവര്‍ണ ചരിത്രം അതിനുണ്ട്. അതിനു ഉദാഹരണമാണ്‌ മലയാളത്തിലെ ഉത്കൃത കൃതികള്‍. എഴുത്തച്ചന്‍ ,കുഞ്ഞന്‍ നമ്പ്യാര്‍,രാമപുരത് വര്ര്യര്‍,കുഞ്ഞുകുട്ടന്‍ തമ്പുരാന്‍,വള്ളത്തോള്‍ ,ഉള്ളൂര്‍ ,കുമാരനാശാന്‍ ,വൈലോപ്പിള്ളി, കുഞ്ഞിരാമന്‍ നായര്‍ മുതല്‍ ഓ .ന്‍ .വി വരയുള്ളവര്‍ മലയാളസഹിയ്ഹ്യത്തെ സംപന്നമാക്കിയവരാന്.

ഇപ്പോള്‍ മലയാളം ശ്രേഷ്ഠ ഭാഷയുമായി .മലയാളി ശ്രേഷ്ടരയോ ? ആകുമോ? ആര്കറിയാം ? പക്ഷെ ഒന്നറിയാം മലയാളി എന്തെങ്കിലുമൊക്കെ ആകും തീര്‍ച്ച !!!!!!!.

ഫ്യുടല്‍ വ്യവസ്ഥിതിയില അദിഷ്ടിത മാണല്ലോ നമ്മുടെ സമൂഹ നിര്‍മിതി . അതിന്റെ ആന്തരിക ഭാവങ്ങളില്‍ യാതൊരു മാറ്റവും നമുക്ക് ദര്ഷിക്കനവില്ല തന്നെ .ഇതൊരു അതിശോയോക്ത്കി ആണോ? . അല്ല.ജാതി കളും ഉപജാതികളുമായി അതങ്ങനെ കെട്ടുപിണഞ്ഞു കിടക്കുകയാണ് ഇപ്പോഴും. അതില്‍ കേരളത്തിലെ ഒരു സമൂഹവും വിഭിന്നമല്ല .ഓരോരുത്തരും അവരുടെ വഴിയിലുടെ നടക്കുകയാണ്.എവിടെ വരെ?.അറിയില്ല?.
കമ്മുനിസ്റ്റ്‌ ആശയങ്ങള്‍ കേരളത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എത്രത്തോളം ആലോചികെണ്ടാതാണ്?ഘടനാപരമായി ഇപ്പോഴും സമൂഹം അങ്ങനെ തന്നെ ത്ടരുകയാണ്.

എന്നാല്‍ മലയാളിയെ ഒന്നിപ്പിക്കുന്ന ഒന്നുണ്ട്?അതെന്താണ്? മലയാളം പറയുന്നു എന്നതാണോ? അല്ല .മലയാളിയുടെ അനുകരണ ഭ്രമം തന്നെ.രസകരമായിരിക്കുംപിന്നെ മറ്റൊന്ന് വൃത്തി ഹീനത .അനുകരണ ഭ്രമം അത് എന്തിനോടുമാകാം. വിദേശ ഭ്രമം , ആടംഭര ഭ്രമം ,പൊങ്ങച്ച ഭ്രമം  എന്നിവ അതില്‍ ചിലത് മാത്രം .
 
വിദേശ ഭ്രമം മലയാളിയെ ഭാഷയോട് പുച്ചമുല്ലവാരക്കിയിരിക്കുന്നു.അത് ഇന്നൊരു അപകടകരമായ മനസ്ഥിയിലേക്ക് നമ്മളെ എത്തിച്ചിട്ടുണ്ട്.നമ്മുടെ സ്ഥലങ്ങളും അവയുടെ പേരുകളും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ?എങ്കില്‍ അതൊരു രസകരമായ കാര്യമാണ്.ചിലതെല്ലാം മലയാളത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ട്.ട്രിച്ചൂര്‍ -തൃശൂര്‍ ,കോയ് ലോണ്‍-കൊല്ലം ,ട്രിവ ന്ണ്ട്രും-തിരുവനതപുരം , കാലികാറ്റ് –കൊഴികോട് ,ആല്ലപ്പി –ആലപ്പുഴ മുതലായവ ഉദാഹരണങ്ങളാണ്.എന്നാല്‍ തൃശ്ശൂരിലെ ഈ പേരുകള്‍ ഒന്ന് നോക്കു .അരിയങ്ങാടി എത്ര തനിമയുള്ള പേരാണ് അതിപ്പോള്‍ റൈസ് ബസാര്‍ ആയിരിക്കുന്നു.പടിഞ്ഞാറേ കോട്ട –വെസ്റ്റ് ഫോര്‍ട്ട്‌ ആയും, കിഴകെ കോട്ട -ഈസ്റ്റ് ഫോര്‍ട്ട്‌ ആയും ആണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. എന്തൊരു ഇങ്ലിഷ് ഭ്രമം അല്ലെ ?സായിപ്പകാനുള്ള ഓട്ടമാണോ?

പേരുകളിലെ പിള്ളൈ ,മേനന്‍ തുടങ്ങിയവ ഈ ആംഗലേയ സ്നേഹത്തിന്റെ ഭാഗം തന്നെ.

ആഡംബര ഭ്രമം . അത് പറയാതിരിക്കുകയാണ് ഭേദം .അത് വീട് ,വസ്ത്രം ,വാഹനം ,ആഭരണം അങ്ങനെ എന്ത്മായിക്കോട്ടേ മലയാളി ഭ്രാന്തമായി അനുകരിക്കും ഒരു വിവേകാവുമില്ലാതെ.
അതുകൊണ്ടാനല്ലോ 3 അല്ലങ്കില്‍ 4 പേര്‍ക്ക് വേണ്ടി 3000 /  4000 sq ft വീട് പണിതു വെറുതെ, താമസിക്കാതെ പൂട്ടിയിടുന്നത്.അത് പോലെ തന്നെയല്ലേ ആഡംബര വാഹനങ്ങളും ഒന്നോ രണ്ടു പേര്‍ക്കായി വലിയ വാഹനങ്ങള്‍ വാങ്ങുന്നത് ഭ്രാന്തയിട്ടുണ്ട്.അതുകൊണ്ടോ? നിരത്തില്‍ വാഹനകുരുക്ക് ,ഇന്ധന നഷ്ടം ,സമയ നഷ്ടം .പോതുവാഹനമുപയോഗിക്കുക എന്നത് മലയാളിക്ക് ഒരു കുറചിലായിട്ടുണ്ട് .മെട്രോ വന്നാലും ശരി മലയാളി തന്റെ ശീലം മാറ്റുകയില്ല .
ആഭരണ ഭ്രമമോ .കേരളത്തിലെ ജ്വല്ലറികള്‍ എത്രയെന്നു നോക്കിയളത് അറിയാം.കല്യാണങ്ങള്‍ മാമങ്കം ആയിരിക്കുന്നു.തൃശൂര്‍ പൂരത്തിന്റെ കുട മാറ്റം പോലെയാനിന്നു കല്യാണങ്ങള്‍ .സര്‍വ്വം ആഡംബര മയം .

ഇന്‍വോലുഷന്‍ അതാണിപ്പോള്‍ മലയാളിയുടെ അവസ്ഥ .സ്വയം ഉല്‍വലിയല്‍.എല്ലാത്തില്‍ നിന്നും എപ്പോഴും. കഴിഞ്ഞ ദിവസം ബസ് യാത്രക്കിടെ കണ്ട കാഴ്ച ഇതാണ്.വളരെ അടുത്തായി വിവാഹം കണ്ഴിഞ്ഞവരെന്നു തോന്നിപ്പിക്കുന്ന സര്‍വ്വാഭരണ വിഭൂഷിതയായ യുവ ദമ്പതിമാര്‍ . പരസ്പരം സംസാരിക്കുന്നില്ല ,നോക്കുന്നില്ല  അവരുടെ രണ്ടു പേരുടെയും കയ്യില്ലുല്ള്ള സ്മാര്‍ട്ട്‌ ഫോണില്‍ വാട്സ് ആപ്പിലോ  ഫൈസ് ബുക്കിലോ  മുഴുകിയിരിക്കുകയാണ് .ചുറ്റുമുള്ള ട്രാഫിക് ബ്ലോക്ക് ,മനുഷ്യരുടെ പാച്ചില്‍ ഒന്നും തന്നെ അറിയുനനില്ല  എങ്കിലും രണ്ടു പേരും സന്തോഷത്തിലാണ്. തൊട്ട് അടുത്തിരിക്കുന്ന സുഹൃത്തിനെ  അറിയാത്തവര്‍,ഓണ്‍ ലൈന്‍ സുഹൃത്തിനെ പരതു കയാണ്. എന്തിനോ വേണ്ടി .

ഏവുലുഷന്‍ (പരിണാമം ) :- മാനവരാശി വികാസം പ്രാപിക്കുന്നത് പുതിയ ആശയങ്ങളിളുടെയും കണ്ടുപിടതിങ്ങളിളുടെയും ആണ് .അത് മനുഷ്യനെ പുതിയ ഉയരത്തിലെക്കും വളര്ച്ചയിലെക്കും സുഖ സൌകര്യങ്ങളിലെക്കും നയിക്കും
ഇന്‍വൊലുഷന്‍:-ഒരോ കണ്ടുപിടുത്തങ്ങളും മനുഷ്യനെ കൂടുതല്‍ കൂടുതല്‍ അവനവനിലേക്ക്‌ ഉള്‍വലിയാന്‍ പ്രേരിപ്പിക്കുന്നു ,(ഉദാ:-മിക്സി,ഫാന്‍ ,ടിവി ,ഫോണ്‍ ,മോട്ടോര്‍ വെഹികില്‍ ,മെഡിസിന്‍ ,ഫാം ടെക്നോലോജി,സ്പസ് ടെക്നോലോജി )കൂടായ്മ നഷ്ടപെടുതുന്നു  അവസാനം  സമൂഹത്തില്‍ നിന്നും അകറ്റുന്നു .ഒരുതരം ഉ ള്‍വലിയല്‍ . അത് മലയാളിയെ സംബന്ധിച്ചിടത്തോളം  സത്യവുമാണ് .

ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ തല വാചകത്തില്‍ എന്ത് കൊണ്ട് ഇംഗ്ലീഷ് വന്നു എന്ന്.                                              .              



എന്‍റെ ബ്ലോഗ്‌ വായിച്ചതിനു നന്ദി