Monday, 25 December 2017

ബിഗ്‌ ബജറ്റും - മലയാള സിനിമയും

  ഇവര്‍ക്ക്  എന്തുപറ്റി -മലയാള  സിനിമയില്‍ 

                                                      മലയാളസിനിമയുടെ  ഇപ്പോഴത്തെ  അവസ്ഥ കണുമ്പോള്‍  നാം സ്വയം  ചോദിച്ചു പോകുന്നതാണിത്‌ ; ഇവര്‍ക്കെല്ലാം  എന്തുപറ്റി? . മലയാളത്തിനു ഒരു പാട് നല്ല സിനിമകള്‍ സമ്മാനിച്ച  നടന്‍ മാരും  ടെക്നി ഷ ന്‍ സും  ഇപ്പോള്‍  എന്താണ് ഇങ്ങനെ ?പ്രായമേരുന്നത് മാത്രമാണോ കുഴപ്പങ്ങള്‍ക് കാരണം .അറിയില്ല ?ഒരുപക്ഷെ പ്രേക്ഷക  അഭിരുചി മാറിയതാകം . എന്തുതന്നെ ആയാലും  വല്ലാത്ത അവസ്ഥയിലുടെ   ആണ് സിനിമ  പോകുന്നത് .ആ അവസ്ഥകള്‍ എന്തൊക്കെയാവാം ?.
മോഹന്‍ലാല്‍ 


                             മലയാളത്തിന്‍റെ പുണ്യമെന്നു  വേണമെങ്കില്‍  ഇതേഹത്തെ വിശേഷി പ്പികാം .അസാധാരണമായ നടന വഴക്കമുള്ള നടനാണ്‌ മോഹന്‍ലാല്‍ . അദേ ഹത്തിന്റെ  തായി  എത്ര നല്ലകതപാത്രങ്ങളാണ്  നമ്മുക്ക് ലഭിച്ചത് .കിരീടം ,വാനപ്രസ്ഥം ഇവ ഇപ്പോഴും ഓര്‍ക്കുന്നത്  എന്തുകൊണ്ടാവാം? . ചിത്രം ,വിഷ്ണുലോകം,കിലുക്കം ,തെന്മാവിന്കൊമ്പത് ,ഏയ്‌ ഓടോ ,എന്നിഷ്ടം നിന്നിഷ്ടം എന്നീ ചിത്രങ്ങള്‍ അദേഹത്തിന്റെ നടനമികവാല്‍ വിജയം നേടിയവയാണ് .


വര്തമാനസിനിമയില്‍  മികവിന്റെ ഒരംശം പോലും കാണാനില്ല . തന്മാത്ര എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ  പ്രതിഭയുടെ  ഒരു മിന്നലാട്ടം   കാണുവാനായി .ലാലിന്റെ അനായാസ്സ നടനം എവിടെ പോയി ?. പുതിയ സിനിമകളില്‍ ഒരുതരം കാട്ടി കുട്ടലുകലനുള്ളത് .അടുത്ത കാലത്തെ ചിത്രങ്ങളില്‍ ഹലോ. ചോട്ടാ മുംബൈ ഇപ്പറഞ്ഞതിനു അപവാതമാണ് .ഏഞ്ചല്‍ ജോണ്‍ ,വാമനപുരം ബസ് രുട്ട് ,ഒന്നാമന്‍ ,പ്രജ ,താണ്ടവം ,നാട്ടുരാജാവ് ,അലിഭായി ,കൊളേജുകുമാരന്‍ ,അലെക്സന്ടെര്‍  ദി ഗ്രറ്റ് , ഒരുന്നാൾ വരും ,ഭഗവാന്‍ ,അറബിയും ഒടകവും,മഹാസമുദ്രം  തുടങ്ങി എത്ര ചീത്ത സിനിമയിലാണ് അദേഹം അഭിനയിച്ചത് . എന്തിനുവേണ്ടിയാണാവോ  ഈ സാഹസം ?.

1. പ്രായത്തിനു യോജിക്കുന്ന കഥാപാത്രങ്ങളെ  തിരെഞ്ഞെടുക്കുന്നതിലെ പിഴവ് .
2.മാറിയ ബോഡി ലങ്ങേജും  പൊണ്ണൻ തടിയും
3.സാധാരണ കഥാപാത്രങ്ങളും , അവയുടെ ചുറ്റുപ്പാടും  പാടെ ഉപേക്ഷിച്ചത് .
4.ഒരേ തരത്തില്ലുള്ള ,യാതൊരു  പുതുമയുമില്ലാത്ത കഥാപാത്രങ്ങള്‍
   മുതലായവ  അദേഹത്തിന്റെ  നടനമികവിനു കൂച്ച് വിലങ്ങിട്ടിടുണ്ടാകാം .

മമ്മുട്ടി 

                               കയറ്റിരക്കങ്ങളുടെ ഗ്രാഫ്  ഉള്ള നടനാണ്‌ മമ്മുട്ടി .ആദ്യ കാല  സിനിമയിലെ  അഭിനയം വളരെ ബോറും കൃത്രിമം  നിരഞ്ഞതുമാനെന്നു  പറയേണ്ടയ്തില്ലല്ലോ ?ഇടക്  ചില ഹിറ്റുകള്‍  പിന്നെ കുറെ  ഫ്ലോപ്പുകള്‍ അതാണ്‌ മമുട്ടിയുടെ കരിയര്‍ ഗ്രാഫ് . ന്യു  ഡല്‍ഹി പോലെ ചില ഹിറ്റു കളാ ണ്  ആ നടനെ രക്ഷിച്ചത്‌ .മതിലുകള്‍,അമരം ,വടക്കന്‍ വീരഗാഥ് ,ഡാനി,ഭൂത കണ്ണാടി ,വിധേയന്‍  തുടങ്ങിയവ എന്നും ഓര്‍കുന്ന സിനിമകളാണ് .പ്രായമേറിയപ്പോഴാണ്  മമ്മുട്ടി അഭിനയത്തിന്‍റെ രസതന്ത്രം മനസിലാകിയതെന്നു തോന്നുന്നു . അത് വര്‍ത്തമാന സിനിമയിലെ  കഥാപാത്ര അവതരണ ത്തിലുടെ  നമുക്ക്  മനസ്സിലാകുന്നണ്ട്  .പഴയകാല സിനമ യിലെ  മമ്മുട്ടി എത്ര അരസികമായാണ് കഥാപാത്രങ്ങളെ  അവതരിപ്പിച്ചിട്ടുള്ളത് .കുടാതെ ഒരേ ടൈപ് കഥാപാത്രങ്ങളും .പക്ഷെ  അണ്ണന്തമ്പി ,മായാവി ,പ്രഞ്ചിയേട്ടന്‍ ,തൊമ്മനും മക്കളും  വളരെ രസകരമായാണ്  അവതരിപ്പിച്ചിരിക്കുന്നത് .മായ ബസാര്‍ ,പ്രജാ പതി ,ലവ് ഇന്‍ സിങ്ങ്പോര്‍ തുടങ്ങിയവയില്‍ അഭിനയിക്കതിരിക്കാമായിരുന്നു .

1.ആവര്‍ത്തന വിരസമായ കഥാപാത്രങ്ങളും
2.പൊള്ളയായ കഥകളും
3.പ്രായതിനിണങ്ങാത്ത  കഥാപാത്രങ്ങളും പലപ്പോഴും അരോച്ചകമകുന്നുണ്ട് .
4.കുടുംബ കഥ  എന്ന പേരിൽ തട്ടി കൂട്ടുന്ന സിനിമകൾ ഇതിൽ എടുത്തു പറയേണ്ടതാണ് .

ജയറാം ,സുരേഷ് ഗോപി  തുടങ്ങിയവര്‍  തുടങ്ങിയിടത്തു  തന്നെ തുടരുകയാണ് . അഭിനയ പരിചയം വര്ഷങ്ങളുടെ ഉണ്ടെങ്കിലും അതൊന്നും  ഇവരുടെ സിനിമയിൽ കാണാനില്ല .

ദിലീപ് 



                          പുതിയ  നടന്മാരില്‍   അവസരങ്ങള്‍ കൊണ്ടും വൈവിദ്യം കൊണ്ടും ഭാഗ്യമുള്ള നടനാണ് ദിലീപ് .ഒരു മിനിമം ഗാരണ്ടി ചിത്രങ്ങള്‍ക് നല്‍കാന്‍ അദേഹത്തിന ആകുന്നുണ്ട് .തിളകം , പഞ്ചാബി ഹൌസ് ,കുഞ്ഞികുനന്‍ ,കുഞ്ഞാട് ,മയമോഹിനി,ചാന്ദുപൊട്ടു,റിങ് മാസ്റ്റർ     എന്നിവ ഇത്തരുണത്തില്‍ ഓര്‍മികാവുന്നവയാണ് . ഗരുഡ്,സ്പീഡ് ,ഫിലിം സ്റ്റാര്‍,ലൈഫ് ഓഫ് ജോസൂട്ടി ,ടു കൺട്രീസ്   തുടങ്ങിയവ ഒഴിവാക്കേണ്ടവ ആയിരുന്നു .

ജനപ്രിയ നായകൻ എന്ന പേരിൽ ഇപ്പോൾ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ എന്തിനു വേണ്ടിയാണാവോ ?പാവം പ്രേക്ഷകരെ ചിരിപ്പിക്കുവാനോ അതോ കരയിക്കുവാനോ  .മനസ്സിലാകുന്നില്ല !
 പൃഥ്വിരാജ്          
 പുതു നിരയിലെ നടൻ മാരിൽ പ്രതീക്ഷക്കു വകയുള്ളത്  ഇതേഹത്തിലാണ് .സിനിമകളുടെ യും കഥാ പാത്രങ്ങളുടെയും തിരഞ്ഞെടുപ്പിലെ സൂക്ഷ്മത തന്നെ കാരണം .സെല്ലോയ്ഡ് ,എന്ന് നിന്റെ മൊയ്‌ദീൻ ,പാവാട  എന്നീ ചിത്രങ്ങളിലെ കഥ പത്ര അവതരണ രീതി ശ്രദ്ധേയമാണ് .
 കുഞ്ചാക്കോ ബോബൻ
പുരോഗതിയുണ്ട്!  എന്നാൽ എത്ര ?ആലോചിക്കേണ്ടതാണ് .സിനിമകൾ രസകരവും വിജയം നേടിയവയും ആണ് .അഭിനയത്തിലെ ഏകമാന രീതി അരോചകം ആകുന്നുണ്ട് എന്ന് പറയാതെ തരമില്ല .ജമ്നാപ്യാരി എന്ന സിനിമകൊണ്ടു എന്താണാവോ ഉദ്ദേശ്ശിച്ചത് ?

ആസിഫ് അലി 
യാതൊന്നും പറയാനില്ല?. അഭിനയം "പടവലങ്ങ" പോലെ ആകുന്നു!!!!
 ഫഹദ് ഫാസിൽ 
ന്യു ജൻ  തരംഗത്തിൽ തിളങ്ങിയ നടനാണ്. തന്റെ പിതാവിന്റെ ബാലെ അഭിനയത്തിൽ നിന്നും മോചനം നേടിയിരിക്കുന്നു അദ്ദേഹം !ഭാഗ്യം !! .സ്വാഭാവിക അഭിനയം കാഴചവെക്കാനാകുന്നുണ്ട് !.ഡയമണ്ട് നെക്ലേസ് , ഇയ്യോബിന്റെ പുസ്തകം ,മഹേഷിന്റെ പ്രതികാരം  എന്നിവ പരാമർശമർഹിക്കുന്നവയാണ് .
 നിവിൻ പൊളി 
കഴിവിനേക്കാളുമുപരി ഭാഗ്യമുള്ള നടൻ .1983 വളെരെ നന്നായി ചെയ്യാൻ കഴിഞ്ഞിട്ടുള്ള സിനിമയാണ് . 

സത്യന്‍ അന്തികാട് 
ഇദ്ദേഹത്തിന്റെ സിനിമയിലെ ലാളിത്യവും നർമ്മവും എവിടെ പോയി ?നഴ്സറി കഥയിലെ ഗുണപാഠം പോലെ മെസ്സേജ് കുത്തി നിരക്കുകയാണിപ്പോൾ സിനിമകളിൽ  .ഭാഗ്യ ദേവതാ ,രസതന്ത്രം ഇതിനു ഉദാഹരണമാണ് .സമ്മതിക്കണം !!!





സിബിമലയില്‍ 

                            തനിയാവര്‍ത്തനം ,ആകശാദൂത് ,കിരീടം ,ചെങ്കോല്‍  എന്നീ സിനിമാകളിലുടെ മലയാളികളെ  വിസ്മയിപിച്ച  സംവിധായകനാണ് സിബി മലയില്‍ .1000 ഇല്‍  ഒരുവന്‍ ,മത്സരം , വയലിന്‍  എന്നീ സിനിമകള്‍  ഇദേഹം  ചെയ്യേണ്ടാതയിരുന്നോ ?  നല്ല crew  നഷ്ടപ്പെട്ടതകാമോ  ഇതിനു കാരണം ?.



                                                                                                പഴയ  തലമുറയിലെ ജോഷി , കമല്‍  പുതിയ കാലത്തും പ്രതീക്ഷകള്‍ തരുന്നുണ്ട്  .
കമലിന്റെ പെരുമഴക്കാലം, ഗദാമ ,സെല്ലുലോയ്ഡ്  എന്നിവ പ്രെത്യേക പരാമർശം അർഹിക്കുന്നവയാണ് . ചിത്രങ്ങളുടെ  വിജയം തന്നെ  നിതാനം .  ഫാസില്‍,വിജി തമ്പി ,തുളസിദാസ്  മുതല്‍ പേര്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല എന്നുവേണം മനസിലാക്കാന്‍ .     ഷാജി കൈലാസ് ,റാഫി മെകാര്‍തിന്‍  മുതലായവര്‍  തുടങ്ങിയിടത്  തന്നെ നിന്ന് ഉഴലുക യാണ്
ജയരാജ് ഒറ്റാൽ പോലുള്ള സിനിമകളിലൂടെ ചില എത്തിനോട്ടങ്ങൾ നടത്തുന്നുണ്ട് .  .       

രഞ്ജിത്ത് സിനിമകളിലെ  നായിക ,ഒരിക്കല്‍ കല്യാണം കഴിഞ്ഞവളോ  /മറ്റൊരാളെ  പ്രേമിചവളോ ആയിരിക്കും,നായകന്‍റെ കൂടെ  അലയുകയാണ്, മാറ്റമൊന്നും  കാണാനാകുന്നില്ല .   നായകന്‍  മീശ  പിരി നിറുത്തി .ഭാഗ്യം !!!            പ്രാഞ്ചിയേട്ടൻ വിസ്മരിക്കുന്നില്ല  അതോടൊപ്പം "ലോഹവും ".

പ്രിയദർശൻ പുതിയ പുതിയ കുപ്പിയിലേക്ക് പഴയ വീഞ്ഞ്  നിറച്ചു കൊണ്ടിരിക്കുന്നു കാക്കകുയിൽ   അറബീം ഒട്ടകവും    ആമയും  മുയലും തുടങ്ങിയവ ആർക്കുവേണ്ടിയാണാവോ ?.        ആരോടാണവോ ഈ വാശി?.അറിയില്ല ?

ലാൽ ജോസ്  എവിടെ പോയി ?സാങ്കേതിക മേന്മയിലെ അറിവ് ചിത്രങ്ങളിൽ കാണുവാനില്ല . ഏഴു സുന്ദര രാത്രികൾ എങ്ങനെ പടച്ചുവോ ?

എബ്രിഡ് ഷൈൻ ,ജൂഡ് അന്തോണി എന്നിവർ പ്രതീക്ഷ തരുന്നു

2015 -16  മലയാള സിനിമയെ സംബന്ധിച്ചിടത്തോളം  ഒരു നല്ല വർഷ ആയിരുന്നു. 
അമർ  അക്ബർ  അന്തോണി , പുലിമുരുകൻ തുടങ്ങിയവ തിയ്യറ്ററിൽ  ആളെകൂട്ടിയ ചിത്രങ്ങളാണ് .

അമർ അക്ബർ അന്തോണി
കോമഡി ഷോകളുടെ  കൂട്ടികെട്ടുകളുടെ വേലിയേറ്റത്താൽ ഓളമുണ്ടാക്കിയ സിനിമയാണ് അമർ  അക്ബർ  അന്തോണി.നാദിർഷ തന്റെ വരവ് ഈ ചിത്ര ത്തിലൂടെ അടയാളപ്പെടുത്തിയിരിക്കുന്നു .സാങ്കേതിക മേന്മ സിനിമയിൽ വ്യക്ത മായി ഉപയോഗിക്കാനാവുന്നില്ല .എന്നാലും ജനസാമാന്യത്തിന്റെ രുചിയറിഞ്ഞു ചെയ്യാനുള്ള സെൻസുണ്ട് !.

പുലിമുരുകൻ
വൈശാഖ് സിനിമകളുടെ സ്ഥിരം കെട്ടുകാഴ്ചകൾ  കുറവാണു പുലിമുരുകനിൽ . എന്നാൽ അസ്ഥിത്വമില്ലാത്ത  കഥാ ഘടനയും  കഥാപാത്രങ്ങളും എങ്ങനെ ആണ് ചിത്രത്തിന് ഇത്ര വലിയ വിജയം നേടിക്കൊടുത്തത് . ആലോചിക്കേണ്ടതാണ് .ആര് ?. നമ്മൾ തന്നെ .

 കാടരിക് ആയിട്ടുള്ള  പ്രദേശ വാസികളെ നാം കണ്ടിട്ടു ,മെലിഞ്ഞു ദൃഢ ഗാത്രർ ആയിരിക്കും .ജങ്ക് ഫുഡ് ഇല്ല എന്നത് തന്നെ അതിനു  കാരണം . മോഹൻ ലാലിനെയും  വിനു മോഹനെയും ,മോഹൻ ലാലിന്റെ കുട്ടികാലം അവതരിപ്പിച്ച ദേഹത്തേയും ആ കഥാപാത്രമായി കാണുമ്പോൾ ആരെങ്കിലും ചിരിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല .


വരയൻ പുലി എന്ന് സിനിമയിൽ കൂടെകൂടെ  പറയുന്ന കടുവ  വംശ നാശ  ഭീഷിണി നേരിടുന്നൊരു ജീവിയാണ്.അതിനെ വേട്ടയാടുന്നത് പോയിട്ട് നോക്കുന്നത് പോലും ശിക്ഷാർഹമാണ് ഇന്ത്യയിൽ . അതുകൊണ്ടാണല്ലോ  കടുവ തോലും ,ആന കൊമ്പും ,പാമ്പിൻ വിഷവും ,കാട്ടിറച്ചിയും എല്ലാം  സൂക്ഷിക്ക്ന്നതു  കുറ്റകരമായത് .ഇതെന്തു കഥ ?

കഞ്ചാവ് ,ചന്ദനം ഇത്യാദി വസ്തുക്കൾ തന്റെ  'കാഞ്ഞ ബുദ്ധി' ഉപയോഗിച്ച് കടത്തുന്ന നായകൻ എന്ത് സന്ദേശമാണ്  പൊതുജനത്തിന് നൽകുന്നത് .മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനികരമെന്നു സബ് ടൈറ്റിൽ  കാണിക്കുന്ന്നതു പോലെ കഞ്ചാവ് ,ചന്ദനം ഇത്യാദി വസ്തുക്കൾ കടത്തുന്നത്  ഹാനികരം എന്നോ മറ്റോ സബ് ടൈറ്റിൽ  കാണിക്കേണ്ടി വരും  തീർച്ച .

 ഇങ്ങനെ സകല ഭോഷത്തരങ്ങളുടെയും വിളനിലമായ നായകൻ എന്തുകൊണ്ടാണ് ജനങ്ങളാൽ സ്വീകരിക്കപ്പെടുന്നത്. അപകടകരമായ വസ്തുതയാണ് ഇത് സൂചിപ്പിക്കുന്നത് .വളരെ ഗൗരവത്തോടെയും ശാന്തതയോടെയും സരസവുമായി പറയേണ്ട കഥകൾ ഇങ്ങനെ വികലമാക്കപ്പെടുന്നത് എന്തുകൊണ്ടാണ് ?

മലയാള സിനിമ  നന്നാവുമെന്ന പ്രതീക്ഷയോടെ !!!!!!



എന്റെ ബ്ലോഗ് വായിച്ചതിന് നന്ദി !!!!!!!!!!!!!!!!!