ഏകാങ്ക നാടകം
മഹാകവി വയലാര്‍ കവിത “പ്രോക്രൂസ്റ്റേസിന്റെ ” സ്വതന്ത്ര നടകാവിഷ്ക്കാരം .
ബിജു കെ എങ്ങണ്ടിയില്
PART A
(വിജനവുും .........ഭയാനകുവും അമൂര്‍ത്തവുമായ പാശ്ചാത്തലം ..........പാറക്കെട്ടുകള്‍ നിറഞ്ഞിടത്തു തലയോട്ടികളുും അസ്ഥികളുും കാണാം .
അതിനുമുമ്പില്‍ ഇരുവശത്തുമായ് നിലപടുത്തറ പോലെ രണ്ടു തറള്‍..............അവയ്ക് നടവിലായ് ഒരു ഇരുുംമ്പുകട്ടില് .)
അതിനുമുമ്പില്‍ ഇരുവശത്തുമായ് നിലപടുത്തറ പോലെ രണ്ടു തറള്‍..............അവയ്ക് നടവിലായ് ഒരു ഇരുുംമ്പുകട്ടില് .)
(കര്ട്ടന് ഉയരുമ്പോള്‍ വേദിയില്‍ ഇരിക്കുന്ന പൊട്ടന് തെയ്യും)
(അവന് ആരാധനയോടെ വയലാറിന്റെ ചിത്രപിടിച്ച നൃത്തും ചവിട്ടുന്നു .)
{ തെയ്യത്തിന്റെ മേളും മുറുകുന്നു }
(അലര്ച്ചയുും അട്ടഹാസാവുമായ് പൊട്ടന്തയ്യും.....അവന് വേദിയില്‍ അടിത്തിമാര്ത്താടുകയാണ്പുറത്തുനിന്നുും വേദിയിലേക്ക് കടന്നു വരുന്ന നാട്ടുകാരന് ,അവന് അസ്വോസ്തനും അക്ഷമാനുമാണ്. അടക്കിപ്പിടിച്ച കോപം മുഖത്ത് കാണാം .)
നാട്ടുകാരന് :”ഡാ നിര്‍ത്ത് ....മതി നിന്റെ വേഷം കെട്ട്” (കോപത്തോടെ)
നാട്ടുകാരന് :ഞങ്ങള്‍ എന്താ പൊട്ടന് മാരെന്ന് കരുതിയോ
(കോപത്തോടെ അടിക്കുവാന്‍ ചെല്ലുന്നു)
(പൊട്ടന് തെയ്യും ഇതൊന്നുുംശ്രദ്ധിക്കുന്നില്ല.നാട്ടുകാരന് അവനെ പിടികൂടുവാന്‍ ശ്രമിക്കുന്നു.)
(ഉയര്‍ന്നുവരുന്ന മേളം................പിടിവലിമുറുകുമ്പോള് ഉച്ചസ്ഥായിയില്‍ ആവുന്ന സംഗീതും )
(ഏങ്ങലടിച്ചു കരഞ്ഞുക്കൊണ്ട് അവിടെക്ക വരുന്ന തെയ്യുത്തിന്റെ മാതാവ്)
മാതാവ് :എടാ ദുഷ്ടന്മാരെ........... എന്താണ്
കാണിക്കുന്ന എന്റെു മോനെ വിട്
........മാറിനിക്ക്
(പൊട്ടന് തെയ്യും ഇതൊന്നുുംശ്രദ്ധിക്കുന്നില്ല)
(സംഗീതും)
(അവന്റെ ഭ്രാന്തമായ നൃത്തം)
മാതാവ് : വാ നമ്മുകു പോകാം
പൊട്ടന്‍തെയ്യും: അങ്ങിരുട്ടു ഇങ്ങിരുട്ടു..............എന്റെു കണ്ണിലും ....നിന്റെ ഹൃത്തിലും കൊടുംതമസ്...............ഇതിനിടയില്‍ നാമ്മെങ്ങു .............. പോകും
മാതാവ് : വാ നമ്മുക്കുപോകാംകാം
(സംഗീതും)
(അവന്റെ ഭ്രാന്തമായ ചിരി)
പൊട്ടന്‍തെയ്യും: എന്റെ പിഞ്ച് മക്കള്‍ പ്രാണവായു
കിട്ടാതെ പിടടഞ്ഞ് മരിക്കുമ്പോള്‍,...ആട്ടുംതൊലിലിട്ടചെന്നായ്ക്കള് നീതിയും നിയമവുംപണയം വച്ച് ..... എന്റെ ഓട്ട കാലണ കൊണ്ട് വെടിച്ച കമ്മട്ടം അവനുത്തീറെഴുതി എന്റെ നാട് അവനു പണയം വെയ്ക്കുമ്പോള്‍......തൂക്കുമരങ്ങള്‍ അവന്റെ ഫാസിസ കുപ്പായംചേരാത്തവനാകുമ്പോള്.....ഞാനെങ്ങനെ വരും...............?
(അവന് സര്വ്വനിയന്ത്രണവുംവിട്ടു കരയുകയാണ് )
{കരച്ചിലിനോടുവില്‍ ഉയര്ട്ടന്നുവരുന്ന ചെണ്ട അവന് അടിതുടങ്ങുകയാണ്}
(നാട്ടുകാരന് അവനെ അനുനയിപ്പിക്കാന്‍ നോക്കുന്നുണ്ട്..........അവന് കുതറി നൃത്തുംചവിട്ടിഒരുതറയില് നിന്നും മറ്റെതിലേക്ക് ഓടി കയറി നൃത്തം ചെയ്യുന്നു )
മാതാവ് :വാ ......കണ്ണാ വാ .........അമ്മേടെ മോനല്ലേ .......വാ നമ്മുക്ക് വീട്ടില്‍ പോകാം ......
(അവന് കുതറിയോടി മറ്റെ തറയില്‍ കയറി )
(അവള് കരയുകയാണ് )
(പശ്ചാത്തലത്തില്‍ കവിതനെല്ലിക )
(പൊട്ടന്തെയ്യുവും കരഞ്ഞു തുടങ്ങി.. അവള് കരഞ്ഞു തളന്നു ഇരുമ്പ് കട്ടിലില്‍ തളര്‍ന്നു കിടകുന്നു.)പൊട്ടന്‍തെയ്യും : ഇരിക്കരുത് ...........ആ ഇരുമ്പ്കട്ടിലില്‍ ഇരിക്കരുത് ...........ആ ഇരുമ്പ് കട്ടില്...........! അത്....... അതാണ് നമ്മുടെ ശാപം .
(അവള് കരയുകയാണ് )
നാട്ടുകാരന് :പൊട്ടന് .........വെറും ..പൊട്ടന്..................ഒരന്തവും കുന്തവുമിലോത്തപൊട്ടന്
പൊട്ടന്‍തെയ്യും :പോട്ടനാണ് ........വെറും റും പൊട്ടന് .............നൂറ്റാണ്ടുകളയ്ക് ..............ഈ ഇരുമ്പ് കട്ടിലില്‍നിന്നും മോചനം കത്ത് കിടക്കുന്ന പൊട്ടന്..........കണ്ടില്ലേ ഈ ഇരുമ്പുങ്ങല ........
(പൊട്ടന്തെയ്യുത്തിന്റെ സങ്കടം അണപ്പൊട്ടി)
മാതാവ് : വാ............. നമ്മുക്കു.............. പോകാം
( എഴുനേറ്റു അവനെ തലയോടിടി)
നാട്ടുകാരന് :ചെല്ലട .........കൂടെ പോടാ ..........നിന്റെു തള്ള വിളിക്കുന്നത് കെട്ടില്ലേ.
(അയ്യാള് ആക്രോശിച്ചുക്കൊണ്ട് അവനെ അടിക്കുവാന്‍ ഓടിയടുക്കുന്നു)
(പൊട്ടന്‍തെയ്യും അവന്റെ കാലുപിടിച്ചുഅപേക്ഷിച്ച്)
( വിഷാദ സംഗീതും)
പൊട്ടന്‍തെയ്യും:പോകാം ...........ഞാന്‍ പോകാം.........ഞാന്‍ കൂടെ പോകാം
(പെട്ടന്ന് ഭാവും മാറി എഴുന്നേറ്റു ശോക ഭാവത്തില്‍ പ്രതീക്ഷയോടെ)
പൊട്ടന്‍തെയ്യും :തിസ്യുസ്സ് വരും .......എന്റെു തിസ്യുസ്സ് വരും ............നിങ്ങളുടെ തിസ്യുസ്സ് ............നമ്മുടെ തിസ്യുസ്സ് വരും .......... (പതിഞ്ഞ താളത്തില്കേള്ക്കുന്ന ഉണര്‍ത്തുപാട്ട്)..എന്റെുയും നിങ്ങളുടെയും നൂറ്റാണ്ടുകളായ് കിടക്കുന്ന ............ ഈ അടിമചങ്ങല പൊട്ടിച്ചെറിയ്യും.........നമ്മള് സ്വതന്ത്രരായ പറവകളെ പോലെ ആകാശത്ത് പാറിനടക്കും .
(അവന് ഉന്മാദം ത്തിലാണ്)
നാട്ടുകാരന് : തിസ്യുസ്സ്.................. ഭ്രാന്തണവന്
(കാണികളോടായി)
പൊട്ടന്‍തെയ്യും : അതെ ഭ്രാന്താണ് ..എനിക്കുമാത്രമല്ല....അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുന്ന എല്ലാവര്ക്കുംഭ്രാന്താണ് ..... ...........നിന്നപോല്ലേ ചരിത്ര ബോധവും സാമൂഹികബോധവും ഇല്ലാത്തവരുടെ കണ്ണില്‍.............
(ഒരുതറയില് നിന്നും മറ്റെതിലേക്ക് ഓടി)
(ഭാവും മാറി)
പൊട്ടന്‍തെയ്യും : അതെങ്ങിനെയാ ..............അന്ന് നീയൊന്നുംഇല്ല......... ........നൂറ്റാണ്ടുകള്‍ക്ക് മുമ്പ്............അന്നുഎന്റെു ജനനം .....ഗ്രീസിലെ ഏദന്സിലായിരുന്നു. ഇന്നത്തെ പോലെ അന്നുംഞങ്ങള് അടിമത്വോത്ത്തില്‍ ആയിരുന്നു ..............വലിയൊരു ഇരുമ്പു കട്ടിലിന്റെ ........അടിമത്വോത്ത്തില്‍................അന്ന് ഞങ്ങളെ അടിമത്വോത്ത്തില്‍ നിന്ന് മോചിപ്പിച്ചത് ......ആ യവന രാജകുമാരനായിരുന്നു .............ഒളിമ്പിക് പാര്‍വത മേന്തിയ .............അടിമകളുടെ .രാജകുമാരന് ...................അവന് ......വീണ്ടും വരും .........
(പതുക്കെ പതുക്കെ അവന് ആടി തുടങ്ങി)
(ഉ ര്‍ത്ത് പാട്ട് )
(ഉ ര്‍ത്ത് പാട്ട് )(ഉച്ചത്തിലാവുമ്പോള്‍ അമ്മയുുംനാട്ടുകാരനുുംഅവന്റെ താളത്തില്‍ അടി കളിക്കുന്നു ..... അവര്‍ ആടി കളിച്ച് വേദി വിടുന്നു.)
PART B
(വിജനവുും .........ഭയാനകുവുമായ ഒരു വനം ..........പാറക്കെട്ടുകള്‍ നിറഞ്ഞിടത്തു തലയോട്ടികളുും അസ്ഥികളുുംകൊണ്ട് തറപാകിയ ഒരു വലിയഗുഹമുഖും .
അതിനുമുമ്പില്‍ ഇരുവശത്തുമായ് നിലപടുത്തറ പോലെ രണ്ടു തറള്‍..............അവയ്ക് നടവിലായ് ഒരു ഇരുുംമ്പുകട്ടില് .)
അതിനുമുമ്പില്‍ ഇരുവശത്തുമായ് നിലപടുത്തറ പോലെ രണ്ടു തറള്‍..............അവയ്ക് നടവിലായ് ഒരു ഇരുുംമ്പുകട്ടില് .)
(വനത്തികല ഭയാനകമായ ശബ്ദയകോലാഹങ്ങള്എന്തോ ദുസ്സൂചനകള്‍ പോലെ ദൂരെഒരുകൂമന്‍ മൂളുന്നുണ്ട്..)
( ദൂരെനിന്നും കേള്‍ക്കുന്ന ആരുടെയോ പദനിസ്വനം )
(ഒരു ഗ്രാമീണന് പശു വിനെ തിരഞ്ഞു നടക്കുകയാണ് )
(ഗ്രാമീണന്റെ വേഷം കണ്ടാല്‍ അറിയാം മുസ്ലിമാണെന്ന് .......കള്ളിമുണ്ടും വലിയ ബെല്‍റ്റും കൈ ബനിയനും .....കേള്‍വി അല്‍പ്പം കുറവുണ്ട് ..........ബുദ്ധിയും .........)
ഗ്രാമീണന് :മോളേ പൂവാലി ഡീ ഓടല്ലേ...........നിക്ക് .......
(പശുവിന്റെ അമറല്‍)
ഗ്രാമീണന് : എട്യേ......എടാങ്ങറാക്കല്ലേ....കോക്കുവരും ട്ടാ........
(താഴെ കാണുന്നപശുവിന്റെ കയര്‍ അയാള്‍ അത് പിടിച്ചു വലിക്കുന്നു)
ഗ്രാമീണന്: നാശം
( അവികടകുവരുന്ന പ്രോക്രൂസ്ടസിന്റെ അനുചരന്മാര്- അതിലോരുവാന്‍ സ്ത്രൈണ ഭാവമുള്ളവനാണ്)
സ്ത്രൈണ ഭാവമുള്ളവന്:(കുശല ഭോവത്തിൽ)എങ്ങോട്ടാ............?ചന്തയിലെക്കാ.......?ഗ്രാമീണന്: എങ്ങെ ..............(ചെവി വട്ടം പിടിച്ചു)
അനുചരന് :ചന്തയിലെക്കായിരിക്കും ല്ലേ........?
ഗ്രാമീണന്: :ഏയ്ക്...........ഈചന്തയിലേക്ക്
സ്ത്രൈണ ഭാവമുള്ളവന്::എവിടുന്നാ...... അടുത്ത ഗ്രാമത്തിന്ന...?
ഗ്രാമീണന്: എങ്ങെ ..............(ചെവി വട്ടം പിടിച്ചു)
അനുചരന്:എവിടുന്നാ...... അടുത്ത ഗ്രാമത്തിന്നായിരിക്കും ല്ലേ........?...?
ഗ്രാമീണന്: ഏയ്ക്.........ഈഅടുത്ത ഗ്രാമത്തീന്നാ.........
(പശുവിനെ പിടിച്ചു വലിച്ചു)
ഗ്രാമീണന്:നേരം ഒരുപാടിരുട്ടിയെ.....................ഉള്ളില്‍ ....ഭയോം ഉണ്ട് ..................ഈ ജന്തുവിനെ കൊണ്ട് പോകുമ്പോളള് വല്ല പന്നീംപട്ടീം വന്നാല്ലോ ..........?അനുചരന്:ഞങള്‍ ഇവിടെയുല്ലപ്പള്ളോ...........?
സ്ത്രൈണ ഭാവമുള്ളവന്:നോക്കു സുഹ്രത്തെ ഇത് പ്രോക്രൂസ്റ്റേസിന്റെ നാട് ഞങ്ങളുടെ.... നീ ഞങ്ങളുന്റട അതിഥിയും നീന്നെ ഇവിന്റട ആരും യാതോന്നും ചെയ്യില്ല..........
അനുചരന്:വരു സുഹ്രത്തെ ഞങളുടെ സല്ക്കാരംസ്വീകരിച്ചാലും
( ഗുഹക്കുള്ളില്‍ നിന്നും വരുന്ന പ്രോക്രൂസ്റ്റേസ് -കാഴ്ച്ചയില്‍ തന്നെ ഭയപെടുന്ന രൂപം പ്രാകൃതമായ വേഷ ഭൂഷതികള് ...കരടിതോള് ഉടുത്തിരിക്കുന്നു ചെമ്പിച്ച് ജടപിടിച്ച തടിയും മുടിയും)
പ്രോക്രൂസ്റ്റേസ് :ഹേ സുഹ്രത്തെ യാത്രഎല്ലാംസുഖമായിരുന്നോ?
(ഗുഹക്കു മുമ്പില്‍ പ്രത്യക്ഷകപ്പട്ട് )
(അമ്പരപ്പോടെ അവനെ നോക്കി തലയാട്ടുന്ന ഗ്രാമീണന്)
പ്രോക്രൂസ്റ്റേസ് :പ്രോക്രൂസ്റ്റേസിന്റെ അധീനതയിലേക്ക് സ്വാഗതം... വരൂ... ആ ഇരുമ്പ് കിട്ടലില്ഇരുന്നാലും( ഇരുമ്പു കട്ടിലിന്റെ മൃതുലതയും മിനുസവും അസ്വോദിച്ചു അതിലിരിക്കുന്ന ഗ്രാമീണന് )
പ്രോക്രൂസ്റ്റേസ് : ആരവിടെ നമ്മുടെ അതിഥിയ്ക്കു ഭക്ഷിയ്ക്കുവാനുംപാനം ചെയ്യുവാനും നല് കിയാലും
അനുചരന്:അടിയന് (മുട്ടുക്കുത്തി തൊഴുതു )
(അവര്‍ അവനു രത്നങ്ങളും പവിഴങ്ങളും പതിച്ച സ്വര്‍ണ്ണപത്രത്തില്‍ വിശിഷ്ട ഭോജ്യം നല്ക്കുന്നു)
(അതിനിടയില്‍ ഉയര്‍ന്നു വരുന്ന പ്രാകൃത സംഗീതം .)
(അവര്‍ അവനെ സുഖിപ്പിക്കുവാന്‍ ആടുന്നുണ്ട്)
(പ്രാകൃത സംഗീതം മുറുകുന്നു .)
(അവനുും കൂടെആടുന്നു അവന്റെ നാവും കാലുകളും കുഴഞ്ഞിരിക്കുന്നു)
ഗ്രാമീണന്: ഇത്രയും ഹൃദ്യമായ സല്‍ക്കാരം ഇതിനു മുമ്പ് അസ്വോദിച്ചിട്ടില്ല
(അവനന്റെ നാക്കുഴഞ്ഞിരികുന്നു,)
പ്രോക്രൂസ്റ്റേസ് : ഇത് ഉമാമി............മനുഷ്യനെ ഉന്മാദിയാക്കുന്ന ആറാം രുചി ..........പ്രോക്രൂസ്റ്റേസിന്റെമാസ്മരികത ...........
(പ്രാകൃത സംഗീതം മുറുകുന്നു .)
(എല്ലാവരും നൃത്തം ചെയ്യുന്നു )
(ഗ്രാമീണന്കുഴഞ്ഞു താഴെ വീഴുന്നു )
പ്രോക്രൂസ്റ്റേസ് : നമ്മുടെ സല്കാരം അലോസരം ആയില്ലങ്കില്‍... ആ ഇരുമ്പ് കട്ടിലില്വി്ശ്രമിച്ചാലും
(അനുചരന്മാര് അവനെ താങ്ങി കട്ടിലില്‍ കിടത്തുന്നു)
(ഉയര്‍ന്നു വരുന്ന ഭയപ്പെടുത്തുന്ന പ്രാകൃത സംഗീതം .)
(ആര്‍പ്പുവിളികളും അട്ടഹാസങ്ങളുമായ് കയ്യില്‍ മരകായുധങ്ങളോടെ വേദി നിറഞ്ഞാടുന്ന കുറെ കറുത്ത ഭീകര രൂപങ്ങള്‍ )
(അനുചരന്മാര് അവന്റെ ശരീരം കട്ടിലുമായ്യ് താരതമ്യം ചെയ്യുന്നു)
(വേദിവിടുന്ന കറുത്ത ഭീകര രൂപങ്ങള്‍)
ഒഅനുചരന്:പ്രഭോ ..........ഇവന് നമ്മുടെ ..........കട്ടിളിനെക്കാളും ചെറുതാണ്(അനുചരന്മാര് അവന്റെ ശരീരം കട്ടിലുമായ്യ് താരതമ്യം ചെയ്യുന്നു)
(വേദിവിടുന്ന കറുത്ത ഭീകര രൂപങ്ങള്‍)
(അവനു ചിരയാടക്കുവാന് കഴിയുന്നില്ല)
(അതിനിടയില്‍ വലിയൊരു ഇരുമ്പു കൂടവുമായു വരുന്ന പ്രോക്രൂസ്റ്റേസ്)
പ്രോക്രൂസ്റ്റേസ് : ആരവിടെ....!അനുചരന്:അടിയന് (മുട്ടുക്കുത്തി തൊഴുതു )
പ്രോക്രൂസ്റ്റേസ് :അവനെ അടിച്ചുപരത്തി നമ്മുടെ കട്ടിലിനു പാകമാക്കു.
(അവരവനെ അടിച്ചുപരത്തുന്നു)
(പ്രാകൃത സംഗീതം മുറുകുന്നു .)
( അവര്‍ അവനെയും കൊണ്ട് വേദിവിടുന്നു)
PART C
(പൊട്ടന്‍തെയ്യും വേദിയിലെക്കു ആടി കരഞ്ഞു വരുന്നു)
(തെയ്യു മേളം)
(പൊട്ടന്‍തെയ്യും വേദി ഒഴിയുന്നു)
PART D
(വനത്തികല ഭയാനകമായ ശബ്ദയകോലാഹങ്ങള് ..........എന്തോ ദുസ്സൂചനകള്‍ പോലെ ദൂരെഒരുകൂമന്‍ ഇപ്പോഴും മൂളുന്നുണ്ട്..)
(ഭയന്നു വിറച്ചു തോളില്‍ ഒരു മറാപ്പുമായു അതുവഴി വരുന്ന മറ്റൊരു ദരിദ്രനായ ഗ്രാമീണന് )
(അനുചരന്മാര്അവന്റെപുറകെകൂടുന്നു)
( ഒരുഘോരജന്തുവിന്റെ അലറ്ച്ചകെട്ടു അലരികരയുന്നഗ്രാമീണന് )
സ്ത്രൈണ ഭാവമുള്ളവന്:ഭയപ്പെടേണ്ട സുഹ്രത്തെ.......... ഇത് പ്രോക്രൂസ്റ്റേസിന്റെ നാട് ഞങ്ങളുടെ.... നീ ഞങ്ങളുന്റട അതിഥിയും നീന്നെ ഇവിന്റട ആരും യാതോന്നും ചെയ്യില്ല..........അനുചരന്:വരു സുഹ്രത്തെ ഞങളുടെ സല്ക്കാരംസ്വീകരിച്ചാലും
( ഗ്രാമീണന്റെ മുഖത്ത് ഭയവുുംഅമ്പരപ്പുമുണ്ട് )
(അവര്‍ അവനെ ഗുഹയിലേക്ക് ആനയിക്കുന്നു)
പ്രോക്രൂസ്റ്റേസ് :ഹേ സുഹ്രത്തെ യാത്രഎല്ലാംസുഖമായിരുന്നോ?(ഗുഹക്കു മുമ്പില്‍ പ്രത്യക്ഷകപ്പട്ട് )
(അമ്പരപ്പോടെ അവനെ നോക്കി തലയാട്ടുന്ന ഗ്രാമീണന്)
പ്രോക്രൂസ്റ്റേസ് :പ്രോക്രൂസ്റ്റേസിന്റെ അധീനതയിലേക്ക് സ്വാഗതം... വരൂ... ആ ഇരുമ്പ് കിട്ടലില്ഇരുന്നാലും പ്രോക്രൂസ്റ്റേസ് : ആരവിടെ നമ്മുടെ അതിഥിയ്ക്കു ഭക്ഷിയ്ക്കുവാനുംപാനം ചെയ്യുവാനും നല് കിയാലും
അനുചരന്:അടിയന് (മുട്ടുക്കുത്തി തൊഴുതു )
(അവര്‍ അവനു രത്നങ്ങളും പവിഴങ്ങളും പതിച്ച സ്വര്‍ണ്ണപത്രത്തില്‍ വിശിഷ്ട ഭോജ്യം നല്ക്കുന്നു)
(അതിനിടയില്‍ ഉയര്‍ന്നു വരുന്ന പ്രാകൃത സംഗീതം .)
(പ്രാകൃത സംഗീതം മുറുകുന്നു .)
(അവനുും കൂടെആടുന്നു അവന്റെ നാവും കാലുകളും കുഴഞ്ഞിരിക്കുന്നു)
ഗ്രാമീണന്: ഇത്രയും ഹൃദ്യമായ സല്‍ക്കാരം ഇതിനു മുമ്പ് അസ്വോദിച്ചിട്ടില്ല
(അവനന്റെ നാക്കുഴഞ്ഞിരികുന്നു,)
പ്രോക്രൂസ്റ്റേസ് : ഇത് ഉമാമി............മനുഷ്യനെ ഉന്മാദിയാക്കുന്ന ആറാം രുചി ..........പ്രോക്രൂസ്റ്റേസിന്റെമാസ്മരികത ...........
(പ്രാകൃത സംഗീതം മുറുകുന്നു .)
(എല്ലാവരും നൃത്തം ചെയ്യുന്നു )
(ഗ്രാമീണന്കുഴഞ്ഞു താഴെ വീഴുന്നു )
പ്രോക്രൂസ്റ്റേസ് : നമ്മുടെ സല്കാരം അലോസരം ആയില്ലങ്കില്‍... ആ ഇരുമ്പ് കട്ടിലില്വി്ശ്രമിച്ചാലും
(അനുചരന്മാര് അവനെ താങ്ങി കട്ടിലില്‍ കിടത്തുന്നു)
(ഉയര്‍ന്നു വരുന്ന ഭയപ്പെടുത്തുന്ന പ്രാകൃത സംഗീതം .)
(ആര്‍പ്പുവിളികളും അട്ടഹാസങ്ങളുമായ് കയ്യില്‍ മരകായുധങ്ങളോടെ വേദി നിറഞ്ഞാടുന്ന കുറെ കറുത്ത ഭീകര രൂപങ്ങള്‍ )
(അനുചരന്മാര് അവന്റെ ശരീരം കട്ടിലുമായ്യ് താരതമ്യം ചെയ്യുന്നു)
(വേദിവിടുന്ന കറുത്ത ഭീകര രൂപങ്ങള്‍)
ഒഅനുചരന്:പ്രഭോ ..........ഇവന് നമ്മുടെ ..........കട്ടിളിനെക്കാളും വലുതാണ്(അനുചരന്മാര് അവന്റെ ശരീരം കട്ടിലുമായ്യ് താരതമ്യം ചെയ്യുന്നു)
(വേദിവിടുന്ന കറുത്ത ഭീകര രൂപങ്ങള്‍)
(അവനു ചിരയാടക്കുവാന് കഴിയുന്നില്ല)
(അതിനിടയില്‍ വലിയൊരു ഇരുമ്പു കൂടവുമായു വരുന്ന പ്രോക്രൂസ്റ്റേസ്)
പ്രോക്രൂസ്റ്റേസ് : ആരവിടെ....!അനുചരന്:അടിയന് (മുട്ടുക്കുത്തി തൊഴുതു )
പ്രോക്രൂസ്റ്റേസ് :അവന്റെ അടിച്ചുചുരുക്കി നമ്മുടെ കട്ടിലിനു പാകമാക്കു.
(അവരവനെ അടിച്ചുപരത്തുന്നു)
(പ്രാകൃത സംഗീതം മുറുകുന്നു .)
( അവര്‍ അവനെയും കൊണ്ട് വേദിവിടുന്നു)
PART E
(പൊട്ടന്‍തെയ്യും വേദിയിലെക്കു ആടി കരഞ്ഞു വരുന്നു)
(തെയ്യു മേളം)
പൊട്ടന്‍തെയ്യും: ദൈവമേ ഞങ്ങളെ ആരു രക്ഷിക്കും............?
(പൊട്ടന്‍തെയ്യും വേദി ഒഴിയുന്നു)
PART F
(വനത്തികല ഭയാനകമായ ശബ്ദയകോലാഹങ്ങള് ..........എന്തോ ദുസ്സൂചനകള്‍ പോലെ ദൂരെഒരുകൂമന്‍ ഇപ്പോഴും മൂളുന്നുണ്ട്..)
(വേദിയില്‍ പ്രത്യക്ഷ പെടുന്ന പ്രോക്രൂസ്റ്റേസുംസംഘവും അവര്അസ്വോസ്തരാണ്)
അനുചരന്:അങ്ങയെ പേടിച്ചു ആരും ഈവഴി വരാതെ ആയി
(ദൂരെ നിനും കേള്‍ക്കുന കുതിര കുളമ്പടി)
പ്രോക്രൂസ്റ്റേസ് :നില്ക്കു ...നില്ക്കു ആരോ വരുന്നുണ്ട് ?അനുചരന്:അതെ .......അതെ .........ഇതുവഴി
(പുറകിലേക്ക് ചൂണ്ടി)
(ഗുഹയ്കു പുറകിലായി കുതിരപ്പുറത്തു കയറി വരുന്ന തിസ്യുസ്സ്.രാജകുമാരന്)
പ്രോക്രൂസ്റ്റേസ് :ഹേയാത്രികാ എന്റെു പേര് കേട്ടാല്‍ തന്നെ ആരും ഈ വഴിവരാറില്ല എന്നിട്ടും ........നീ...
(തിസ്യുസ്സ്. കുതിരപ്പുരത്തുനിന്നും ഇറങ്ങി)
തിസ്യൂസ് : നാം യവന രാജകുമാരന്........തിസ്യുസ്സ്.പ്രോക്രൂസ്റ്റേസ്:തിസ്യുസ്സ്. .(അവനെ പ്രകോപിപ്പിച്ചുകൊണ്ട്).....ചിതറിതെറിച്ചുപോയ അടിമകളെ കൂട്ടിയിണക്കി ഗ്രീസിന് പുതിയ ഇച്ചശക്തി നല്കി എകീകരിച്ചവാന് ............നിന്റെ പുകള്‍ റോമന്‍ സാമ്രജവും കടന്ന് ഇങ്ങു........... ഈ......... പ്രോക്രൂസ്റ്റേസിന്റെ കട്ടിലും എത്തിയിരിക്കുന്നു........
(.കലിപൂണ്ട് )
തിസ്യൂസ്: ഹേ ഇരുളില്‍ മറഞ്ഞിരിക്കുന്ന നിശചാര .....നമ്മുടെ മാര്‍ഗം തടഞ്ഞു നാം ആരെന്നു ചോതിക്കുവാന് മാത്രം ധിക്കാരി നീ അര്..........?പ്രോക്രൂസ്റ്റേസ്: ഞാന്പ്രോക്രൂസ്റ്റേസ്......ഇദന്സിന്റെ പേടിസ്വപ്നം .... നിശയുടെ കാവല്ക്കാരന്
(അഭിമാനത്തോടെ)
തിസ്യൂസ്: : സകല തിമ്മകളുടെയും നാഥാ.... നിന്റെു പരാക്രമത്തിന്റെു കഥകള്‍ നാം ഒത്തിരികേട്ടിരിക്കുന്നു.......അന്നുമുതല്‍ നാം നിന്നെയുംകാത്തിരിക്കുകയായിരുന്നു..പ്രോക്രൂസ്റ്റേസ്: എങ്കില്‍ ............വാ ............ധികാരി
(ഇരുമ്പു കൂടമുയര്‍ത്തി അവനെ ആക്രമിക്കുന്നു)
(സംഘര്‍ഷ സംഗീതം)
(ഘോര സംഘടനം)
(സംഘടനത്തിനോടുവില്പ്രോക്രൂസ്റ്റേസിനെ അവന്റെ കട്ടലില്‍ ഇട്ടു വാദിക്കുന്നു )
പശ്ചോത്തലത്തിൽ ഉയര്‍ന്നവരുന്നകവിതപ്രോക്രൂസ്റ്റേസ് (ഹോമാറിനാത്മ വിപഞ്ചി)
ഇരുമ്പു കട്ടലില്‍ ചത്തു മലച്ചു കിടക്കുന്ന പ്രോക്രൂസ്റ്റേസ്.........അവന്റെ നെഞ്ചില്‍ കുത്തിയിറക്കിയ വാള് മായ് വിജയ ശ്രീലാളിതിനായി നില്ക്കുന്ന
തിസ്യൂസ്:)
തിസ്യൂസ്:)
(തുടികൊട്ടി പാടിവരുന്നപൊട്ടന്തെയ്യും )
(കവിതപ്രോക്രൂസ്റ്റേസ് തുടരുന്നു(അബ്ദ ശതങ്ങള്‍) വരിയാകുമ്പോള്‍ വേദി ഒഴിയുന്നപൊട്ടന്തെയ്യുവും തിസ്യൂസും)
(പ്രോക്രൂസ്റ്റേസിന് ജീവന് വെക്കുന്നു (പ്രോക്രൂസ്റ്റേസ് പുനര്‍ജീവിച്ചു)അവന്ആര്ത്തുഅട്ടഹസിക്കുന്നു ......അവനൊപ്പം (ആര്‍പ്പുവിളികളും അട്ടഹാസങ്ങളുമായ് കയ്യില്‍ മരകായുധങ്ങളോടെ വേദി നിറഞ്ഞാടുന്ന കുറെ കറുത്ത ഭീകര രൂപങ്ങള്‍ )
(അവര്‍ വേദി ഒഴിയുന്നു)
PART G
(വിജനവുും .........ഭയാനകുവും അമൂര്‍ത്തവുമായ പാശ്ചാത്തലം ..........പാറക്കെട്ടുകള്‍ നിറഞ്ഞിടത്തു തലയോട്ടികളുും അസ്ഥികളുും കാണാം .
അതിനുമുമ്പില്‍ ഇരുവശത്തുമായ് നിലപടുത്തറ പോലെ രണ്ടു തറള്‍..............അവയ്ക് നടവിലായ് ഒരു ഇരുുംമ്പുകട്ടില് .)
അതിനുമുമ്പില്‍ ഇരുവശത്തുമായ് നിലപടുത്തറ പോലെ രണ്ടു തറള്‍..............അവയ്ക് നടവിലായ് ഒരു ഇരുുംമ്പുകട്ടില് .)
(അവരവനെ കട്ടലില്‍ കയറ്റി ചാട്ടവറിനടിക്കുന്നു)
(സംഘര്‍ഷ സംഗീതം)
ഭീകര രൂപം : ആന്റരങ്കിലും ഇതാവർത്തിചാല് നിങ്ങള്‍ക്കും ഇതെ ഗതി ഓര്‍ത്തോ..........
(കാണികളെ ചൂണ്ടി)
(സംഘര്‍ഷ സംഗീതം മുറുകുമ്പോള്‍)കടന്നു വരുന്ന പൊട്ടന്തെയ്യുവും)പൊട്ടന്‍തെയ്യം:നിര്‍ത്ത് .....കൂടിലടച്ചു പരസ്യ വിചാരണ നടത്തേണ്ടത് ...ഇവനെയല്ല .......നിങ്ങളെ യാണ് അഭിനവ പ്രോക്രൂസ്റ്റേസുകളായനിങ്ങളെയാണ് ..........
(കറുത്ത ഭീകര രൂപങ്ങള്ളെ ചൂണ്ടി)
(ആര്‍പ്പും അട്ടഹസങ്ങളുമായി പ്രോക്രൂസ്റ്റേസിനെ ആനയിച്ചു കൊണ്ടുവരുന ജനങ്ങള്‍ അവന്റെ കഴുത്തിലുും കയ്യിലുും അവര്‍ കുരിക്കിട്ടു പിടിച്ചിരികുന്നു .ചിലര്‍ മര്‍ദിക്കുന്നുണ്ട്)
(സംഘര്‍ഷ സംഗീതം)
ജനം:ഇവന് ഒറ്റുക്കാരന്‍..........നമ്മുടെ വീരനായകര്‍ കഴുമരം കയറുമ്പോള്‍..............മൌനം ഭജിച്ച് പെറ്റനാടിനെ വിദേശികള്‍ക്ക് ഒറ്റുക്കോടുത്തവന്
(അവര്അവനെ ചാട്ടവാറിനടിക്കുന്നു)
ജനം:ഇവള് പെണ്‍ക്കുട്ടികളെ വഴിതെറ്റിക്കുന്നവള് .............മാതൃത്വത്തിന്റെു മഹത്വം.......മറച്ച് വെച്ച് പെണ്‍ക്കുട്ടികളെ പുരുഷനാക്കി സ്ത്രീത്വം നശിപ്പിക്കുന്നവള്‍.......
(സംഘര്‍ഷ സംഗീതം)
(അവര്അവനെ ചാട്ടവാറിനടിക്കുന്നു)ജനം:ഇവന് കുത്തകള്ക്ക്കൂട്ടുനിന്ന് ...........അത്താഴ പഷിണിക്കാരനു ..........അന്തർമുഖത്വം സൃഷ്ടിച്ചു..........ഇവന്റെു ഉല്‍പ്പന്നങ്ങള്‍ ...........അവനു കേട്ടിയെല്പ്പിച്ചു ..........അവന്റെ സമ്പാദ്യം കൊള്ളയടിച്ചവനെ കടക്കെണിയില്‍ തള്ളി വിട്ടവന്
(സംഘര്‍ഷ സംഗീതം)
(അവര്അവനെ ചാട്ടവാറിനടിക്കുന്നു)ജനം:ഇവന് നവമാധ്യമ ഭീകരന്..............കുഞ്ഞു മസ്ഥിഷ്ക്കങ്ങളില് അശ്ലീലം കുത്തിനിറച്ച് ................അവന്റെു ധാർമികതയും ദിശാബോധവും കശകിഏറിഞ്ഞ് ......അവനെ അരാജകത്തത്തിലേക്ക് തള്ളിയിട്ടവന്.........
(സംഘര്‍ഷ സംഗീതം)
(അവര്അവനെ ചാട്ടവാറിനടിക്കുന്നു).
ജനം:ഇവന് വിദ്യഭ്യാസ കച്ചവടക്കാരന്....... ധാർമികതയും.... മൂല്യവും പകരേണ്ട വിദ്യ ........സമ്പത്ത് മാത്രം മാനദണ്ടമാക്കി................. വിദ്യഭ്യാസം കമ്പോള വല്കക്കരിച്ച് .........സമൂഹം മലീമസമാക്കിയവന്‍
(സംഘര്‍ഷ സംഗീതം)
(അവര്അവനെ ചാട്ടവാറിനടിക്കുന്നു)
അതിനിടയില്‍ കുരുക്കു പൊട്ടിച്ചു ജനങ്ങളെ തട്ടി തെറിപ്പിക്കുന്ന പ്രോക്രൂസ്റ്റേസ്അവന്പൂര്വാധികംശക്ത്തിപ്രാപിച്ചിരിക്കുന്നു
ഉയര്‍ന്നവരുന്നകവിതപ്രോക്രൂസ്റ്റേസ് (അബ്ദ ശതങ്ങള്‍)
(ആര്‍പ്പുവിളികളും അട്ടഹാസങ്ങളുമായ് കയ്യില്‍ മരകായുധങ്ങളോടെ വേദി നിറഞ്ഞാടുന്ന കുറെ കറുത്ത ഭീകര രൂപങ്ങള്‍ )
(പൊട്ടന്‍തെയ്യം: കടന്നു വരുന്നു)
ജനം:അവന്വീണ്ടും വരുമോ നമ്മുന്റട രക്ഷകന്............ തീസ്യുസ്സ് .............
(വീണുകിടക്കുനിടത്തുനിന്ന് എഴുനേറ്റു)
(പൊട്ടന്‍തെയ്യം:അവന് ........ വരും .................ചക്രവാളങ്ങള്‍ ഇരുണ്ട് തുടങ്ങുമ്പോള്‍.....ഒത്തിരി പ്രകാശവുമായി......അവന് ലോകത്തിന്റെു .......പലയിടങ്ങളില്‍ .........പലപേരുകളില്‍ വനിട്ടുണ്ട് ....... പക്ഷെ........നമ്മുടെ കണ്ണിലെ അന്ധകാരം ........അവനെ നമ്മളില്‍ നിനും മറച്ചു വെച്ചു......... ........ഇപ്പോഴും അവന് നമ്മുക്കിടയിലെവിടെയോണ്ട്..........
(ഉയര്‍ന്നവരുന്നകവിതപ്രോക്രൂസ്റ്റേസ് (ഉയത്തെഴുനെറ്റു പ്രയത്ന)
അവര്‍ പരസ്പരം തിസുസിനെ അവര്‍ക്കിടയില്‍ തിരയുകയാണ് .........ആനോട്ടം കണികള്ക്കിടയിലേക്കും നീളുന്നു............. )
കര്ട്ടന്