Thursday, 14 December 2017

മധുരം മലയാളം

ബൈജു ഇ കെ യുടെ ബ്ലോഗ്‌




   കേരളം, മലയാളി, മലയാളം  -                                            എവലുഷന്‍ (evolution) ആന്‍ഡ്‌ ഇന്‍വോലുഷന്‍(involution))
     

മലയാളഭാഷാ ദ്രാവിഡ ഭാഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഒന്നാണ്. സ്വന്തമായൊരു സുവര്‍ണ ചരിത്രം അതിനുണ്ട്. അതിനു ഉദാഹരണമാണ്‌ മലയാളത്തിലെ ഉത്കൃത കൃതികള്‍. എഴുത്തച്ചന്‍ ,കുഞ്ഞന്‍ നമ്പ്യാര്‍,രാമപുരത് വര്ര്യര്‍,കുഞ്ഞുകുട്ടന്‍ തമ്പുരാന്‍,വള്ളത്തോള്‍ ,ഉള്ളൂര്‍ ,കുമാരനാശാന്‍ ,വൈലോപ്പിള്ളി, കുഞ്ഞിരാമന്‍ നായര്‍ മുതല്‍ ഓ .ന്‍ .വി വരയുള്ളവര്‍ മലയാളസഹിയ്ഹ്യത്തെ സംപന്നമാക്കിയവരാന്.

ഇപ്പോള്‍ മലയാളം ശ്രേഷ്ഠ ഭാഷയുമായി .മലയാളി ശ്രേഷ്ടരയോ ? ആകുമോ? ആര്കറിയാം ? പക്ഷെ ഒന്നറിയാം മലയാളി എന്തെങ്കിലുമൊക്കെ ആകും തീര്‍ച്ച !!!!!!!.

ഫ്യുടല്‍ വ്യവസ്ഥിതിയില അദിഷ്ടിത മാണല്ലോ നമ്മുടെ സമൂഹ നിര്‍മിതി . അതിന്റെ ആന്തരിക ഭാവങ്ങളില്‍ യാതൊരു മാറ്റവും നമുക്ക് ദര്ഷിക്കനവില്ല തന്നെ .ഇതൊരു അതിശോയോക്ത്കി ആണോ? . അല്ല.ജാതി കളും ഉപജാതികളുമായി അതങ്ങനെ കെട്ടുപിണഞ്ഞു കിടക്കുകയാണ് ഇപ്പോഴും. അതില്‍ കേരളത്തിലെ ഒരു സമൂഹവും വിഭിന്നമല്ല .ഓരോരുത്തരും അവരുടെ വഴിയിലുടെ നടക്കുകയാണ്.എവിടെ വരെ?.അറിയില്ല?.
കമ്മുനിസ്റ്റ്‌ ആശയങ്ങള്‍ കേരളത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എത്രത്തോളം ആലോചികെണ്ടാതാണ്?ഘടനാപരമായി ഇപ്പോഴും സമൂഹം അങ്ങനെ തന്നെ ത്ടരുകയാണ്.

എന്നാല്‍ മലയാളിയെ ഒന്നിപ്പിക്കുന്ന ഒന്നുണ്ട്?അതെന്താണ്? മലയാളം പറയുന്നു എന്നതാണോ? അല്ല .മലയാളിയുടെ അനുകരണ ഭ്രമം തന്നെ.രസകരമായിരിക്കുംപിന്നെ മറ്റൊന്ന് വൃത്തി ഹീനത .അനുകരണ ഭ്രമം അത് എന്തിനോടുമാകാം. വിദേശ ഭ്രമം , ആടംഭര ഭ്രമം ,പൊങ്ങച്ച ഭ്രമം  എന്നിവ അതില്‍ ചിലത് മാത്രം .
 
വിദേശ ഭ്രമം മലയാളിയെ ഭാഷയോട് പുച്ചമുല്ലവാരക്കിയിരിക്കുന്നു.അത് ഇന്നൊരു അപകടകരമായ മനസ്ഥിയിലേക്ക് നമ്മളെ എത്തിച്ചിട്ടുണ്ട്.നമ്മുടെ സ്ഥലങ്ങളും അവയുടെ പേരുകളും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ?എങ്കില്‍ അതൊരു രസകരമായ കാര്യമാണ്.ചിലതെല്ലാം മലയാളത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ട്.ട്രിച്ചൂര്‍ -തൃശൂര്‍ ,കോയ് ലോണ്‍-കൊല്ലം ,ട്രിവ ന്ണ്ട്രും-തിരുവനതപുരം , കാലികാറ്റ് –കൊഴികോട് ,ആല്ലപ്പി –ആലപ്പുഴ മുതലായവ ഉദാഹരണങ്ങളാണ്.എന്നാല്‍ തൃശ്ശൂരിലെ ഈ പേരുകള്‍ ഒന്ന് നോക്കു .അരിയങ്ങാടി എത്ര തനിമയുള്ള പേരാണ് അതിപ്പോള്‍ റൈസ് ബസാര്‍ ആയിരിക്കുന്നു.പടിഞ്ഞാറേ കോട്ട –വെസ്റ്റ് ഫോര്‍ട്ട്‌ ആയും, കിഴകെ കോട്ട -ഈസ്റ്റ് ഫോര്‍ട്ട്‌ ആയും ആണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. എന്തൊരു ഇങ്ലിഷ് ഭ്രമം അല്ലെ ?സായിപ്പകാനുള്ള ഓട്ടമാണോ?

പേരുകളിലെ പിള്ളൈ ,മേനന്‍ തുടങ്ങിയവ ഈ ആംഗലേയ സ്നേഹത്തിന്റെ ഭാഗം തന്നെ.

ആഡംബര ഭ്രമം . അത് പറയാതിരിക്കുകയാണ് ഭേദം .അത് വീട് ,വസ്ത്രം ,വാഹനം ,ആഭരണം അങ്ങനെ എന്ത്മായിക്കോട്ടേ മലയാളി ഭ്രാന്തമായി അനുകരിക്കും ഒരു വിവേകാവുമില്ലാതെ.
അതുകൊണ്ടാനല്ലോ 3 അല്ലങ്കില്‍ 4 പേര്‍ക്ക് വേണ്ടി 3000 /  4000 sq ft വീട് പണിതു വെറുതെ, താമസിക്കാതെ പൂട്ടിയിടുന്നത്.അത് പോലെ തന്നെയല്ലേ ആഡംബര വാഹനങ്ങളും ഒന്നോ രണ്ടു പേര്‍ക്കായി വലിയ വാഹനങ്ങള്‍ വാങ്ങുന്നത് ഭ്രാന്തയിട്ടുണ്ട്.അതുകൊണ്ടോ? നിരത്തില്‍ വാഹനകുരുക്ക് ,ഇന്ധന നഷ്ടം ,സമയ നഷ്ടം .പോതുവാഹനമുപയോഗിക്കുക എന്നത് മലയാളിക്ക് ഒരു കുറചിലായിട്ടുണ്ട് .മെട്രോ വന്നാലും ശരി മലയാളി തന്റെ ശീലം മാറ്റുകയില്ല .
ആഭരണ ഭ്രമമോ .കേരളത്തിലെ ജ്വല്ലറികള്‍ എത്രയെന്നു നോക്കിയളത് അറിയാം.കല്യാണങ്ങള്‍ മാമങ്കം ആയിരിക്കുന്നു.തൃശൂര്‍ പൂരത്തിന്റെ കുട മാറ്റം പോലെയാനിന്നു കല്യാണങ്ങള്‍ .സര്‍വ്വം ആഡംബര മയം .

ഇന്‍വോലുഷന്‍ അതാണിപ്പോള്‍ മലയാളിയുടെ അവസ്ഥ .സ്വയം ഉല്‍വലിയല്‍.എല്ലാത്തില്‍ നിന്നും എപ്പോഴും. കഴിഞ്ഞ ദിവസം ബസ് യാത്രക്കിടെ കണ്ട കാഴ്ച ഇതാണ്.വളരെ അടുത്തായി വിവാഹം കണ്ഴിഞ്ഞവരെന്നു തോന്നിപ്പിക്കുന്ന സര്‍വ്വാഭരണ വിഭൂഷിതയായ യുവ ദമ്പതിമാര്‍ . പരസ്പരം സംസാരിക്കുന്നില്ല ,നോക്കുന്നില്ല  അവരുടെ രണ്ടു പേരുടെയും കയ്യില്ലുല്ള്ള സ്മാര്‍ട്ട്‌ ഫോണില്‍ വാട്സ് ആപ്പിലോ  ഫൈസ് ബുക്കിലോ  മുഴുകിയിരിക്കുകയാണ് .ചുറ്റുമുള്ള ട്രാഫിക് ബ്ലോക്ക് ,മനുഷ്യരുടെ പാച്ചില്‍ ഒന്നും തന്നെ അറിയുനനില്ല  എങ്കിലും രണ്ടു പേരും സന്തോഷത്തിലാണ്. തൊട്ട് അടുത്തിരിക്കുന്ന സുഹൃത്തിനെ  അറിയാത്തവര്‍,ഓണ്‍ ലൈന്‍ സുഹൃത്തിനെ പരതു കയാണ്. എന്തിനോ വേണ്ടി .

ഏവുലുഷന്‍ (പരിണാമം ) :- മാനവരാശി വികാസം പ്രാപിക്കുന്നത് പുതിയ ആശയങ്ങളിളുടെയും കണ്ടുപിടതിങ്ങളിളുടെയും ആണ് .അത് മനുഷ്യനെ പുതിയ ഉയരത്തിലെക്കും വളര്ച്ചയിലെക്കും സുഖ സൌകര്യങ്ങളിലെക്കും നയിക്കും
ഇന്‍വൊലുഷന്‍:-ഒരോ കണ്ടുപിടുത്തങ്ങളും മനുഷ്യനെ കൂടുതല്‍ കൂടുതല്‍ അവനവനിലേക്ക്‌ ഉള്‍വലിയാന്‍ പ്രേരിപ്പിക്കുന്നു ,(ഉദാ:-മിക്സി,ഫാന്‍ ,ടിവി ,ഫോണ്‍ ,മോട്ടോര്‍ വെഹികില്‍ ,മെഡിസിന്‍ ,ഫാം ടെക്നോലോജി,സ്പസ് ടെക്നോലോജി )കൂടായ്മ നഷ്ടപെടുതുന്നു  അവസാനം  സമൂഹത്തില്‍ നിന്നും അകറ്റുന്നു .ഒരുതരം ഉ ള്‍വലിയല്‍ . അത് മലയാളിയെ സംബന്ധിച്ചിടത്തോളം  സത്യവുമാണ് .

ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ തല വാചകത്തില്‍ എന്ത് കൊണ്ട് ഇംഗ്ലീഷ് വന്നു എന്ന്.                                              .              



എന്‍റെ ബ്ലോഗ്‌ വായിച്ചതിനു നന്ദി